Latest News
Loading...

രാമപുരത്തു വാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ ജൂബിലി ആഘോഷങ്ങൾ



രാമപുരത്തു വാര്യർ മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറിയുടെ നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 2023 ഒക്ടോബർ 24-ാം തീയതി വാര്യംപറമ്പിൽ സമാപിക്കുന്നു. പതിവുപോലെ നാടിന്റെ രാമപുരത്തുവാര്യരയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത മണ്ഡപത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു കൊണ്ടാണ് വാർഷികാഘോഷങ്ങൾ സമാരംഭിക്കുന്നത്. ഡോ. രാജു ഡി കൃഷ്ണപുരം നാരായണൻ കാരനാട്ട്, പ്രഭകളരിയ്ക്കൽ, ജി. ശ്രീധരൻപിളള, വി.എം. ചിത്ര എന്നിവരാണ് ആചാര്യർ. 9.30 ന മുതൽ നടക്കുന്ന വഞ്ചിപ്പാട്ടുമത്സരം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്യും. വിജയകുമാർ പാലക്കുഴ ആമുഖ പ്രഭാഷണം നടത്തും. LP, UP, HS, HSS കോളേജ് തലങ്ങളിലായി നടക്കുന്ന വഞ്ചിപ്പാട്ടു മത്സരത്തിലെ വിജയി കൾക്ക് രാമപുരം ശ്രീരാമസ്വാമി ദേവസ്വം സമർപ്പിച്ചിരിക്കുന്ന എവർറോളിംഗ് ട്രോഫിയും വള്ളോപ്പിള്ളി കുടുംബം വക ക്യാഷ് അവാർഡും നൽകും. 4 pm നാരംഭിക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. കഥാകൃത്തും നോവലിസ്റ്റുമായ ഷാജി മഞ്ജരി മുഖ്യപ്രഭാഷണം നടത്തും 

ലൈബ്രറി ജില്ല കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് ഉഴവൂർ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിൽ യു.എസ്.എ. നാസ് എയ്റോസ്പേയ്സ് റിട്ടയേർഡ് എജിനീയർ വിൻസന്റ് വള്ളോപ്പിള്ളിൽ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എസ് രാജു, നാരായണൻ കാരനാട്ട്, മുകേഷ് എം. എന്നിവർ ആശംസകളർപ്പിയ്ക്കും. ലൈബ്രറി പ്രസിഡന്റ് കെ.എസ് മാധവന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന് ലൈബ്രറി വൈസ് പ്രസിഡന്റും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സികുട്ടീവുമായ പ്രഭ കളരിയ്ക്കൽ സ്വാഗതവും ലൈബ്രറി സെക്രട്ടറി അജയൻ . ജി. നന്ദിയുമർപ്പിയ്ക്കും.



6pm മുതൽ വള്ളോപ്പിള്ളി കുടുംബം സ്പോൺസർ ചെയ്തിരിക്കുന്ന 'അണിയം 2023 വഞ്ചിപ്പാട്ടുമേളയിൽ നെടുമുടി നടുഭാഗം, കൈനകരി കലാക്ഷേത്ര, ആറന്മുള വിനീത് എന്നീ വഞ്ചിപാട്ടു സംഘങ്ങൾ വഞ്ചി പാട്ടുകളവതരിപ്പിക്കും.1948 ലെ വിജയദശമി നാളിൽ രൂപം കൊണ്ട് രാമപുരത്തുവാര്യർ മെമ്മോറിയൽ ലൈബ്രറി 21000 ലധികം പുസ്തകങ്ങളും 350 സജീവാംഗങ്ങളുമുള്ള ജില്ലയിലെ തന്നെ ലീഡിങ് ലൈബ്രറികളിൽ ഒന്നാണ് ബാലവേദി , സഹൃദയവേദി, യുവത, വനിതാവേദി. 

എൽ.പി.സ്കൂളുകളിൽ അമ്മവായന, uP സ്കൂളിൽ എഴുത്തുപെട്ടി, വീട്ടുമുറ്റവനിതാ വായനക്കൂട്ടം എന്നീ മേഖലകളിലെ വൈവിദ്ധ്യമാർന്ന പ്രവർത്തങ്ങളിലൂടെ ലൈബ്രറി അക്ഷരാർത്ഥത്തിൽ രാമപുര ത്തിന്റെ ജനകീയ സർവ്വകലാശാലയായി പ്രകാശം പരത്തുന്നു. വാർത്ത സമ്മേളനത്തിൽ പ്രസിഡൻറ് കെ എസ് നാഥൻ സെക്രട്ടറി അജയൻ ലൈബ്രേറിയൻ കെ പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments