അതിദരിദ്രർ ഇല്ലാത്ത സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കുവാൻ പഞ്ചായത്തുകൾക്ക് ചുമതലയുണ്ടെന്നും അതി ദരിദ്രരെ കണ്ടെത്തി അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുവാൻ പഞ്ചായത്ത് കാണിച്ച ഉത്സാഹം മാതൃകാപരമാണെന്നും മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം നടത്തുകയായിരുന്നു എം.എൽ.എ. പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സർവ്വീസ് സ്‌കീം വോളണ്ടിയേഴ്‌സ്, എൻസിസി കേഡറ്റുകൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സർവ്വേകളിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങളും അതിലുള്ള 19 കുടുംബാംഗങ്ങളുമായിരുന്നു പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
മുഴുവൻ പേർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി തയ്യാറാക്കി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. ഭവന രഹിതരായ 3 മൂന്നു കുട്ടികൾ മാത്രമുള്ള ഒരു കുടുംബത്തിന് സർവ്വീസ് സംഘടന വീട് നിർമ്മിച്ച് നൽകി. 6 പേർക്ക് ആവശ്യമായ മരുന്നുകളും ചികിത്സാസൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള മുഴുവൻ കാര്യങ്ങളും നടപ്പിലാക്കിയതുകൊണ്ടാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം പ്രഖ്യാപനം നടത്തിയത്. ഉഴവൂർ ബ്ലോക്കിൽ ഈ പദവി നേടുന്ന ആദ്യ പഞ്ചായത്താണ് കുറവിലങ്ങാട്.
ജില്ലാപഞ്ചായത്ത് അംഗം നിർമ്മലജിമ്മി, പി സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സിൻസി മാത്യു, എം.എൻ.രമേശൻ, സന്ധ്യ സജികുമാർ, റ്റെസി സജീവ്, വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ., ജോയിസ് അലക്‌സ്, ലതിക സാജു, രമാരാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി,എം.എം ജോസഫ്, സെക്രട്ടറി പ്രദീപ് എൻ., ഡോ.റ്റി.റ്റി.മൈക്കിൾ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ശ്രീമതി ജ്യോതിലക്ഷ്മി, ബ്ലോക്ക് ഇൻചാർജ്ജ് ശ്രീ ജവാദ് തുടങ്ങിയവർ പ്രസംഗിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു, വി.ഇ.ഒ ഷീജ, ദേവമാതാ കോളേജ് നാഷണൽ സർവ്വീസ് സ്‌കീം വോളണ്ടിയേഴ്‌സ്, എൻസിസി കേഡറ്റുകൾ, കുടുംബശ്രീപ്രവർത്തകർ, ആശാവർക്കർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ, സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ അതിദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments