Latest News
Loading...

വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം 2ന്




പൂഞ്ഞാർ : ഈരാറ്റുപേട്ട ഉപജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ പൂഞ്ഞാർ ഗവ.എച്ച്. ഡബ്ളിയു.എൽ .പി .സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ കുരുന്നു ബാല്യങ്ങൾക്ക് നിറപ്പകിട്ടുകളുടെ വിസ്മയമൊരുക്കി കൊണ്ട് വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ പണി പൂർത്തികരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തികരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലാവാരത്തിൽ നിർമ്മിച്ചതാണ് വർണ്ണ കൂടാരം.
     
  



  കുന്നോന്നിയുടെ ഹൃദയ ഭാഗത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് സമൂഹത്തിലെ പിന്നോക്കക്കാർ എന്ന് മുദ്ര കുത്തപ്പെട്ടിരുന്ന ഹരിജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി മുൻ നിർത്തി സമുദായ നേതാവായിരുന്ന ഗോവിന്ദൻ പൂഞ്ഞാർ  തെക്കേക്കര പഞ്ചായത്തിലെ കടലാടിമറ്റത്തു നിന്ന് അല്പം മാറി പൊറ്റൻകുളം എന്ന സ്ഥലത്ത് 1957 ലാണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. പിന്നീട് 1964 ൽ ആനന്ദഭവനത്തിൽ എം എ ഗോപാലൻ കടലാടിമറ്റം ഭാഗത്ത് സംഭവന ചെയ്ത സ്ഥലത്താണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1971 ലാണ് ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം പണി കഴിപ്പിച്ചത്. ഇന്ന് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ ആകർഷകമായിട്ടുണ്ട്.

 വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം 2ന് രാവിലെ 10.30 ന് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ  നിർവ്വഹിയ്ക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യൂ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ആർ മുഖ്യപ്രഭാണം നടത്തും. കെ.ജെ പ്രസാദ് (ഡിപിസി എസ്എസ്കെ കോട്ടയം) പദ്ധതി വിശദികരണം നൽകും,
ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രപ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനം അനുപമ പി.ആർ  (ജില്ലാ പഞ്ചായത്തംഗം) നിർവ്വഹിയ്ക്കും.

അഡ്വ അക്ഷയ് ഹരി (ബ്ലോക്ക് പഞ്ചായത്ത് അംഗം) റെജി ഷാജി (വൈസ് പ്രസിഡന്റ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്), ബീന മധുമോൻ (സ്കൂൾ വാർഡ് മെമ്പർ), സെൽമത്ത് എൻ.എം. (ഹെഡ്മിസ്ട്രസ്) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.യു. വർക്കി,
അനിൽകുമാർ മഞ്ഞപ്ലാക്കൽ, മിനിമോൾ ബിജു,  ഡോ. അനിത എസ്. (ഡിപിഒ എസ്എസ്കെ കോട്ടയം) ഷംല ബീവി സി.എം. (എഇഒ ഈരാറ്റുപേട്ട) ബിൻസ് ജോസഫ് (ബിപിസി, ബിആർസി ഈരാറ്റുപേട്ട), ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ റോജി തോമസ്, മേരി തോമസ്, രാജമ്മ ഗോപിനാഥ്, സജിമോൻ മാത്യു , ആനിയമ്മ സണ്ണി, ജനാർദ്ദനൻ പി.ജി, നിഷാ സാനു, സജി സിബി, സുനിൽകുമാർ എ.കെ. (എസ് എം സി ചെയർമാൻ), അശ്വതി ബിജോ (പി. റ്റി.എ പ്രസിഡന്റ്) എന്നിവർ സംസാരിക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments