കടനാട് സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ രാജി വെച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കം 7 പേരാണ് രാജി വെച്ചത്. ബാങ്ക് സെക്രട്ടറി ക്കാണ് രാജിക്കത്ത് നൽകിയത്.
പ്രസിഡൻറ് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ തോമസ് , വൈസ് പ്രസിഡൻറ് കെ എസ് സെബാസ്റ്റ്യൻ, മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായ സാബു പിആർ, സതീഷ് കെ ബി , തോമസ് പി എം, വിപിൻ ശശി , നിഷാ ബാബു എന്നിവരാണ് രാജിവച്ചത്. 13 അംഗ ഭരണ സമിതിയിൽ ഒരംഗം നേരത്തെ രാജി വെച്ചിരുന്നു.
നിക്ഷേപർക്ക് പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ ദിവസം ബാങ്കിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നിലവിലുള്ളതിനാൽ ഇന്ന് പണം തിരികെ നൽകുന്നത് വ്യക്തമായ ഉറപ്പ് നൽകാമെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ നിക്ഷേപകരെ കൂടുതൽ സന്ധിയിലാക്കി ബോർഡ് അംഗങ്ങൾ രാജിവയ്ക്കുകയാണ് ഉണ്ടായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments