Latest News
Loading...

കടനാട് ബാങ്ക് ഓഫീസിനുള്ളില്‍ ഉപരോധസമരം



പാലാ കടനാട് ബാങ്കില്‍ നിക്ഷേപകരുടെ പ്രതിഷേധം. പണം തിരികെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ ബാങ്ക് ഓഫീസിനുള്ളില്‍ ഉപരോധസമരം നടത്തുകയാണ്. ബാങ്ക് സെക്രട്ടറിയെ കണ്ടിട്ടേ മടങ്ങൂ എന്നാണ് നിക്ഷേപകരുടെ നിലപാട്. മാസങ്ങളായി സാമ്പത്തിക പ്രതിസന്ധി തുടരുന്ന ബാങ്കില്‍ നിലവില്‍ നിക്ഷേപകര്‍ക്ക് വളരെ ചെറിയ തുകകള്‍ മാത്രമാണ് നല്കുന്നത്. ഇതോടെയാണ് നിക്ഷേപകര്‍ ഇന്ന് കൂട്ടത്തോടെ എത്തിയത്. 




പണം തിരികെ നല്കുന്നതിന് കോടതിയുടെ സ്‌റ്റേ ഉണ്ടെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. വര്‍ഷങ്ങളായി എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ ഭരണസമിതിയുടെ അഴിമതിയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ആക്ഷേപം. പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെയോ സഹകരണവകുപ്പ് മന്ത്രിയുടെയോ ഉറപ്പ് രേഖാമൂലം നല്കിയാലേ പിരിഞ്ഞുപോകൂ എന്നാണ് നിക്ഷേപകരുടെ നിലപാട്. മേലുകാവ് പോലീസും സ്ഥലത്തെത്തി.


പണം കൊടുക്കുന്നതിന് നിലവിൽ സ്റ്റേ ഉള്ളതിനാൽ ഇപ്പോൾ വലിയ അളവിൽ പണം നൽകാനാവില്ല എന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഈ വിഷയത്തിൽ ബാങ്ക് നൽകിയ ഹർജി ഈ മാസം 27ന് ഹൈക്കോടതി പരിഗണിക്കും. അനുകൂലമായ സ്ഥിതി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് 
ബാങ്ക് അധികൃതർ പറഞ്ഞു. അനുകൂല വിധി ലഭിക്കുന്നപക്ഷം പണം നൽകാമെന്ന് ബാങ്ക് അധികാരികൾ രേഖാമൂലം ഉറപ്പു നൽകിയതിനെത്തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments