നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മറിഞ്ഞു ഒരാള്‍ക്ക് പരിക്കേറ്റു. പൈക പിണ്ണാക്കനാട് റോഡില്‍ ചേരാനിയ്ക്ക് സമീപമായിരുന്നു അപകടം. പരുക്കേറ്റ കുമളി സ്വദേശിനി ജോളി തങ്കച്ചനാ(55)ണ് പരിക്കേറ്റത്.
ഇന്നു പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. പൂനെയില്‍ പോയി തിരികെ വരികയായിരുന്നു ഇവര്‍. കൊച്ചിയില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം കുമളിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ജോളിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments