രാമപുരം: ഇടനാട് എസ് വി എൻ എസ് എസ് ഹൈസ്കൂളിലും ഗവൺമെൻ്റ് എൽ പി സ്കൂളിലുമായി നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ അധ്യാപക വിഭാഗങ്ങളിലെ എല്ലാ ഇനങ്ങളിലും വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ അധ്യാപകരുടെ തേരോട്ടം. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളിൽ ടീച്ചിങ് എയ്ഡിലും പ്രൊജക്ടിലും മികച്ച വിജയം കരസ്ഥമാക്കി എല്ലാ ഇനങ്ങളിലും വാകക്കാട് സ്കൂളിലെ അധ്യാപകർ ജില്ലാതലത്തിലേക്ക് അർഹത നേടി. ഗണിതശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും
ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ മനു കെ ജോസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും
ഐടി ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ അലൻ മാനുവൽ അലോഷ്യസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി.
ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ രാജേഷ് മാത്യു എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് യു പി സ്കൂൾ വിഭാഗത്തിൽ ജീന ജോസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും സയൻസ് ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ സോയ തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്‌സ് പ്രോജക്ട് യു പി സ്കൂൾ വിഭാഗത്തിൽ ഷിനു തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സയൻസ് ടീച്ചേഴ്‌സ് പ്രോജക്ട് ഹൈസ്കൂൾ വിഭാഗത്തിൽ ജൂബിമോൾ പി അഗസ്റ്റിൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം യു പി സ്കൂൾ ടീച്ചിഗ് എയ്ഡ് വിഭാഗത്തിൽ ബൈബി തോമസ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സാമൂഹ്യശാസ്ത്രം ടീച്ചിംഗ് എയ്ഡ് ഹൈസ്കൂൾ വിഭാഗത്തിൽ അനു അലക്സ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ അധ്യാപകരെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം എന്നിവർ അഭിനന്ദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments