Latest News
Loading...

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ മൂന്ന് പുതിയ ബ്ലോക്കുകൾ . ആശീർവദിച്ചു.



 അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ നിർമ്മാണം പൂർത്തിയാക്കിയ സാന്താ സോഫിയാ ലൈബ്രറി ബ്ലോക്കിന്റെയും മാർ എഫ്രേം പിജി ആന്റ് സയൻസ്സ് ബ്ലോക്കിന്റെയും റെഫക്റ്ററി (ക്യാന്റീൻ) ബ്ലോക്കിന്റെയും ആശീർവാദവും ഉദ്ഘാടനം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ , അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനംതിട്ട എം പി ആന്റോ ആന്റണി, കാംപസിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാഛാദനം നിർവഹിച്ചു. 

മുൻ എം എൽ എ മാരായ പി. സി.ജോർജ്ജ് , വിജെ ജോസഫ് , മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ് കോളേജ് പ്രിൻസിപ്പൽ പ്രെഫ.ഡോ സിബി ജോസഫ് , ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ , മുൻ ബർസാർ റവ ഫാ ജോർജ് പുല്ല കാലായിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് പാലാ രൂപതാ വികാരി ജനറാൾ വെരി റവ ഡോ ജോസഫ് കണിയോടി മുൻ പ്രിൻസിപ്പൽ റെജി വർഗ്ഗീസ് മേക്കാടൻ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു. 


ഹരിതഛായ നിലനിർത്തി 25000 സ്ക്വയർ ഫീറ്റിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നു നിലകളുള്ള സാന്താ സോഫിയാ ബ്ലോക്കിൽ അഥീനിയം ലൈബ്രറി, റിസേർച്ച് ഐലന്റ്, ഇ ലൈബ്രറി, സിംഫണി ഡിജിറ്റൽ തീയ്യേറ്റർ, കോൺഫ്രൻസ് ഹാൾ, മാനേജേഴ്സ്സ് റും, ലൈബ്രറേറിയൻസ്സ് ഓഫീസ്, ഗസ്റ്റ് റൂം സ്റ്റാക്ക് സെക്ഷൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പിജി വിദ്യാർത്ഥികൾക്കുള്ള മാർ എപ്രേം പി.ജി ആൻഡ് സയൻസ്സ് ബ്ലോക്കിൽ ക്ലാസ് റുമുകളും അത്യാധുനിക നിലവാരത്തിലുള്ള ലാബുകളും ക്രമീകരിച്ചിട്ടുണ്ട്. 

അന്തർദേശീയ നിലവാരത്തിൽ ക്രമീകരിച്ചിട്ടുള്ള റെഫക്ടറിയിൽ വെജ് നോൺവെജ് അടുക്കളകളും 2000 ത്തോളം വിദ്യാർത്ഥികളെ ഉൾകൊള്ളാവുന്ന ഡൈനിങ്ങ് ഹാളുകളുമുണ്ട്. ഏഴു കോടിയോളം രൂപ മുതൽ മുടക്കി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളുടെ മുഴുവൻ നിർമ്മാണ ചിലവും കോളേജ് മാനേജ്മെന്റ് സ്വന്തം നിലയിലാണ് മുടക്കിയിട്ടുള്ളത്. പുതിയ ബ്ലോക്കുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ രാജ്യാന്തര നിലവാരത്തിലേക്ക് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഉയർന്നു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments