Latest News
Loading...

ഏപ്പ് ചേട്ടന്റെ സംസ്കാരം ശനിയാഴ്ച



 കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി സീനിയർ നേതാവും ആയ പി റ്റി ജോസഫ് പുറത്തേൽ ( ഏപ്പ് ചേട്ടൻ 87 ) അന്തരിച്ചു.  

    വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ ലിറ്റിൽ ലൂർദ് ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം എടുത്ത് 4.15 ന് കിടങ്ങൂർ ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപം പൊതുദർശനവും കഴിഞ്ഞു , 4.45 ന് ഏപ്പ് ചേട്ടന്റെ ടൗണിലുള്ള ഭവനത്തിൽ എത്തുന്നതും ആണ്.

    തുടർന്ന് ശനിയാഴ്ച (28/10/2023) രാവിലെ ആറുമണിക്ക് തീർത്ഥം പ്രസ് റോഡിലുള്ള സഹോദരൻ ചാക്കോച്ചന്റെ വസതിയിൽ ഭൗതികശരീരം കൊണ്ടുവരുന്നതും 10.30 ന് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച്, 11 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
അതിനുശേഷം പള്ളിയങ്കണത്തിൽ വച്ച് അനുശോചന യോഗവും നടത്തപ്പെടും.

     ദീർഘകാലം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്, മർച്ചന്റ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിരവധി സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments