Latest News
Loading...

വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു



കേരള കോ ഓപ്പറേറ്റീവ് സർവീസ് പെർസെനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വനിതാ കൺവെൻഷൻ നടന്നു. പാലാ മിനിച്ചിൽ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന കൺവെൻഷൻ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു . പ്രസിഡൻറ് ടീച്ചർ മാത്യു തെങ്ങുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു . 





സംസ്ഥാന ട്രഷറർ കെ എം തോമസ് ജില്ല സെക്രട്ടറി അവിരാ ജോസഫ് തുരുത്തിക്കര, സംസ്ഥാന ട്രഷറർ കെഎം തോമസ് തുടങ്ങിയവർ സംസാരിച്ചു.  സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ , ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നുള്ള വനിതാ ഫാറം പ്രസിഡണ്ടുമാർ തുടങ്ങിയവരും നിരവധി സഹകരണ പെൻഷൻകാരായ വനിതകളും പങ്കെടുത്തു സംഘടനയിലും പൊതു സമൂഹത്തിലും കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും സഹകരണ മേഖലയിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ ശക്തമായി നേരിട്ട് സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് വനിതകളെ ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയും ആയിരുന്നു കൺവെൻഷൻ



   




Post a Comment

0 Comments