ഒരു മനുഷ്യായസ് കൊണ്ട് നേടിയെതെല്ലാം ഒറ്റ നിമിഷം കൊണ്ട് കത്തി എരിഞ്ഞ വീട്ടിൽ സാന്ത്വനമായി ടീം വെൽഫെയർ അംഗങ്ങൾ എത്തി. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചേന്നാട് അമ്പലം ഭാഗത്ത് താമസക്കാരനായിരുന്ന വണ്ടാനത്ത് മധുവിന്റെ വീടിന് കഴിഞ്ഞ മാസമാണ് തീ പിടിച്ചത്. ഒരു വണ്ടി നിറയെ വീട്ട് ഉപകരണങ്ങളുമായിട്ടാണ് ടീം വെൽഫെയർ അംഗങ്ങൾ മധുവിന്റെ വീട്ടിൽ എത്തിയത്.
വീട്ടിൽ പിടിപ്പിച്ചിരുന്ന പഴക്കം ചെന്ന ഇലക്ട്രിക്ക് മീറ്ററിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുണ്ടായ കാരണമെന്നാണ് പറയുന്നത്. വർഷങ്ങളായി ഈരാറ്റുപേട്ട തെക്കേകരയിൽ തേപ്പ് ജോലി ചെയ്ത് ജീവിക്കുന്ന മധുവും കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത്. ചെറിയ വരുമാനം സ്വരു കൂട്ടി വാങ്ങിയ വീട്ട് ഉപകരണങ്ങളെല്ലാം ഒറ്റ രാത്രി കൊണ്ട് തീ വിഴുങ്ങിയത് നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള രേഖകൾ എടുക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ ആശ മധു വിദ്യാർത്ഥികളായ മോനിഷ, മനീഷ് എന്നിവർക്കും പൊള്ളലേറ്റത്. ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും എല്ലാം കത്തി നശിച്ചു പോയി. ആശയുടെ ശരീരത്തിന് 30 ശതമാനം പൊള്ളലേറ്റു. മറ്റ് മൂന്ന് പേരുടെ പൊള്ളൽ സാരമല്ല. തൽക്കാലം മറ്റൊരു വീട്ടിലേക്ക് മാറി താമസം തുടങ്ങിയെങ്കിലും ഉണ്ടായിരുന്നതെല്ലാം നഷ്ടപെട്ടതിന്റെ വേദനയിലാണ് ഈ നിർധന കുടുംബം.
ടീം വെൽഫെയർ ജില്ല ക്യാപറ്റൻ യുസഫ് ഹിബ ,
മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി എം ഷഹീർ , ജോയിന്റ് സെക്രട്ടറി നോബിൾ ജോസഫ് ഡോക്ടർ സഹല ഫിർദൗസ് , ഫാസില റാഫി ചെറു കുന്നം വാർഡ് കൗൺസിലർ സുശീല മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് വീട് സന്ദർശിച്ചത്.
0 Comments