Latest News
Loading...

ബസും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്


കിടങ്ങൂര്‍ ഏറ്റുമാനൂര്‍ റോഡില്‍ ഷട്ടര്‍കവലയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടങ്ങൂരിലേയ്ക്ക് വരികയായിരുന്ന ബസും ഏറ്റുമാനൂരിലേയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. 





ഇരു വാഹനങ്ങളും സാമാന്യം വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ് ഇടിച്ച് കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണംവിട്ട ബസ് റോഡിന് മറുവശത്തെ സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ച് കയറി. എം ആന്‍ഡ് എം റോഡ്‌ലൈന്‍സ് ബസാണ് അപകടത്തില്‍പെട്ടത്. 






കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കാറിന്റെ മുന്‍വശത്തും സൈഡിലുമായാണ് ബസ് ഇടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ചെറിയ പരിക്കുകളുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. 



അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സവും ഉണ്ടായി. ബസ് റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു.



   




Post a Comment

0 Comments