Latest News
Loading...

സിവില്‍ സ്റ്റേഷന് സമീപം റോഡ് തകര്‍ന്നത് പുനരുദ്ധാരണം തുടങ്ങി



പാലായില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രധാന റോഡ് വിണ്ട് കീറി ഇടിഞ്ഞുതാണത് നന്നാക്കാന്‍ നടപടി തുടങ്ങി.  സിവില്‍ സ്റ്റേഷന് മുന്‍വശത്തുള്ള പ്രധാന റോഡിന്റെ 20 മീറ്ററോളം ഭാഗമാണ് ഞായരാഴ്ച നീളത്തില്‍ വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നത്. അപകടകരമായ നിലയില്‍ റോഡ് വീണ്ടുകീറി ഇടിഞ്ഞതോടെ  വ്യാപാരികള്‍ ഇവിടെ അപകട മുന്നറിയിപ്പ് നല്‍കിയതോടെ വാഹനങ്ങള്‍ വഴിമാറി സഞ്ചരിച്ചതിനാല്‍  അപകടം ഒഴിവായി.



പ്രദേശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അനുഭവപ്പെട്ട അതിശക്തമായ മഴയെ തുടര്‍ന്നാണ് റോഡ് ഇടിഞ്ഞത്. സിവില്‍ സ്‌റ്റേഷന് എതിര്‍വശം ബൈപ്പാസ് രോഡ് മുതല്‍ ഒഴുകിയെത്തിയ വെള്ളം മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇവിടെയുള്ള ഓടകള്‍ക്ക് കഴിയുമായിരുന്നില്ല. വെള്ളത്തിന്റെ തള്ളലില്‍ റോഡ് തകരുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 



.7 വര്‍ഷത്തെ മെയിന്റനന്‍സ് കോണ്‍ട്രാക്ട് ഉള്‍പ്പെടുന്ന റോഡാണിത്. കോട്ടയത്ത് നിന്നുള്ള മെയിന്റനന്‍സ് വിഭാഗം റോഡ് പുനരുദ്ധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഓഫീസ് ദിവസമായതിനാലും സ്‌കൂളുകള്‍ തുറക്കുകയും ചെയ്തതോടെ മേഖലയില്‍ വലിയ ഗതാഗതതടസമാണ് അനുഭവപ്പെട്ടത്. റോഡിന്റെ പകുതിയോളം അടഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് കണക്കിലെടുത്ത് വേഗത്തില്‍ പണികള്‍ തീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.



   




Post a Comment

0 Comments