Latest News
Loading...

വിളവെടുപ്പ് ഉത്സവം നടത്തി




ചേന്നാട്  നിർമ്മല എൽ പി സ്കൂളിൽ അടുക്കളത്തോട്ട നിർമ്മാണത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് കുട്ടികളുടെയും രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും പൂഞ്ഞാർ  കൃഷിഭവന്റെയും സഹകരണത്തോടെ കൃഷി ചെയ്ത തക്കാളി, വെണ്ട, വഴുതന,മുളക്, ഇഞ്ചി ചേന, കോവക്ക, കപ്പളങ്ങ തുടങ്ങിയ വിവിധതരം പച്ചക്കറികളുടെ  വിളവെടുപ്പ് ഉത്സവം പൂഞ്ഞാർ കൃഷി ഓഫീസർ   എബ്രഹാം സ്കറിയ നടത്തി. 



.സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതാ. വി നായർ, എസ് ആർ ജി കൺവീനർ ആർ രാജേഷ്,പി ടി എ പ്രസിഡന്റ് സരിത അശോകൻ, എം പി ടിഎ പ്രസിഡന്റ് ജോസ്ന ബാബു,  രഞ്ജുഷ സി ആർ, അശ്വതി എസ്, ശരത്, മോളി വക്കച്ചൻ, സിന്ധു വി ജി രക്ഷകർത്താക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു


.


   




Post a Comment

0 Comments