Latest News
Loading...

കാണാതായ ജെസിബി ഓപ്പറേറ്റര്‍ തിരികെയെത്തി




ആഗസ്റ്റ് 30ന് വാഗമണ്ണില്‍ നിന്നും കാണാതായ ജെസിബി ഓപ്പറേറ്റര്‍ തിരികെയെത്തി. പുളിങ്കട്ട സ്വദേശി പാലോളിക്കല്‍ അനീഷിനെയാണ് നേരത്തെ കാണാതായത് ഇതേ തുടര്‍ന്ന് ഭാര്യ പോലീസില്‍ പരാതിയും നല്കിയിരുന്നു. 



.അനീഷിന്റെ ഫോണ്‍ നേരത്തേ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ അനീഷിന്റെ വാഹനം പാലാ, മൂവാറ്റുപുഴ ഭാഗങ്ങളിലൂടെ കടന്നുപോകുന്നത് കണ്ടെത്തിയിരുന്നു. പിന്നീട് വയനാട്ടിലുള്ള സുഹൃത്തിനൊപ്പമാണെന്ന് കണ്ടെത്തി. പോലീസ് നിര്‍ദേശപ്രകാരം അനീഷ് തിരികെയെത്തുകയായിരുന്നു. 

അനീഷിനെ പോലീസ് കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. 


.


   




Post a Comment

0 Comments