Latest News
Loading...

വനിതാ സംരംഭകരുടെ കോഫി ഷോപ്പ് കുറവിലങ്ങാട് പ്രവർത്തനമാരംഭിച്ചു




 വനിതാ സംരംഭകർക്ക് കൈത്താങ്ങായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ കോഫി ഷോപ്പ് ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ട് ആരംഭിച്ച കോഫീ ഷോപ്പിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.





.ഡേ ഫ്രെഷ് എന്ന പേരിൽ കുറുവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിട്ടാണ് കഫേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 3,50,000 രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചിരിക്കുന്നത്. പദ്ധതി തുകയുടെ 75% കുടുംബശ്രീ അംഗങ്ങൾക്ക് സബ്സിഡിയായി നൽകി. ബാക്കി തുക ബാങ്ക് ലോണായി അനുവദിക്കും. 110 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്ക് കരാർ അടിസ്ഥാനത്തിലാണ് കഫേയുടെ നടത്തിപ്പ് ചുമതല നൽകിയിരിക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീയിലെ രണ്ട് അംഗങ്ങൾക്കാണ് കഫേയുടെ നടത്തിപ്പ് ചുമതല.


 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാ സജികുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടെസ്സി സജീവ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എൻ. രമേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനുമോൻ കുര്യൻ, ഡാർലി ജോജി, ഇ. കെ. കമലാസനൻ, ജോയ്സ് അലക്സ്, ലതിക സാജൻ, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴിയിൽ, എം. എം. ജോസഫ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപ്, സി. ഡി. എസ്.ചെയർപേഴ്സൺ ബീനതമ്പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



   




Post a Comment

0 Comments