രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ എം എ എച്ച് ആർ എം വിദ്യാർത്ഥികൾ രാമപുരം പഞ്ചായത്തിൽ ഇടിയനാൽ പ്രവർത്തിക്കുന്ന കുഞ്ഞച്ചൻ മിഷിനറി ഭവൻ സന്ദർശിച്ചു. പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും പങ്കാളികളായിക്കൊണ്ട് ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റ് രണ്ടാംവർഷ വിദ്യാർഥികൾ തങ്ങളുടെ ഭവനങ്ങളിൽ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
.മിഷിനറി ഹോമിലെ സന്ദർശനം വിദ്യാർത്ഥികൾക്ക് പഠനത്തേക്കാളുപരി വേറിട്ട അനുഭവമായി മാറി. അദ്ധ്യാപകരായ റവ. ഡോ. ബോബി ജോൺ, രമ്യ.കെ.എം, വിദ്യാർത്ഥി പ്രതിനിധികളായ ഹരിത രാജൻ , ജോഷ്മൽ ജോഷി , അനു അജിത് ,അനന്ദു പുഷ്പകുമാർ ,ക്രിസ് ജോണി , ബോണി ബെന്നി ഒപ്പം മറ്റ് വിദ്യാർഥികളും നേതൃത്വം നൽകി.
0 Comments