പാലാ ആർ ടി ഒ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ റെയ്ഡ്. കൈക്കൂലി നൽകാൻ ബ്രോക്കർമാർ കൊണ്ട് വന്ന 20000 രൂപാ പിടികൂടി.
.കൈക്കൂലി തുകയുമായി എത്തിയതെന്ന് സംശയിക്കുന്ന ജിബിൻ എന്ന ബ്രോക്കർ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടതും ഒന്നാം നിലയിൽ നിന്നും ചാടി രക്ഷപെട്ടു. ഇയാൾ കൈക്കൂലി പണവുമായാണ് രക്ഷപ്പെട്ടതെന്നാണ് സംശയം. മറ്റുള്ള ഏതെങ്കിലും മാരിൽ നിന്നും പണം ശേഖരിച്ച് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത് ജിബിൻ ആണെന്നും സംശയമുണ്ട്.
.അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മൊബൈൽ ഫോണിലെ ഗൂഗിൾ പേ നമ്പറിലേക്ക് സാമ്പത്തിക ഇടപാടുകൾ നടത്തിയ തെളിവുകളും അന്വേഷണസംഘം കണ്ടെടുത്തു. വിവിധ അപേക്ഷകൾ തയ്യാറാക്കുന്നതിന് ഏജൻറ്മാർക്ക് കൈമാറുന്നതായും വനിതാ ജീവനക്കാർ വരെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതായും ബോധ്യപ്പെട്ടിട്ടുണ്ട്.
0 Comments