Latest News
Loading...

യുവതലമുറക്ക് കാർഷിക അറിവുകൾ പകർന്ന് നൽകേണ്ടത് അനിവാര്യം. മാർ ജോസഫ് കല്ലറങ്ങാട്ട് .



യുവതലമുറക്ക് കാർഷിക അറിവുകൾ പകർന്ന് നൽകേണ്ടത് അനിവാര്യം. മാർ ജോസഫ് കല്ലറങ്ങാട്ട് .. ചിൽഡ്രൻസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അധ്യാപകർക്കായി സംഘടിപ്പിച്ച കൃഷി വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. കൃഷി പ്രത്യാശ നൽകുന്നതാണെന്നും കാർഷിക മേഖലയ്ക്ക് രൂപത ഏറെ പ്രാധാന്യം കൽപ്പിക്കുന്നതായും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.  



.പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ "കുട്ടികളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചത് .



 ബിഷപ്പ് ഹൗസ് ഹാളിൽ നടന്ന കൃഷി വിജ്ഞാന സദസും  സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു . പഴയ കാല കാർഷിക തനിമ യിലേക്ക് തിരിച് വരണമെന്ന് ബിഷപ് പറഞ്ഞു. ആൺകുട്ടികൾ കൃഷിയിടം പരിചയമുള്ളവരും പെൺകുട്ടികൾ അടുക്കള പരിചയമുള്ളവരുമായി വളരണം. കൃഷി പ്രത്യാശ നൽകുന്നതാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 


.രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷതവഹിച്ചു..  പി.എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ,ഫാ.ജോർജ് പുല്ലു കാലായിൽ, ടോണി സണ്ണി, സിബി മാത്യു  കണിയാംപടി, ഡാന്റിസ് കൂനാനിക്കൽ , മെർളി ജയിംസ് തുടങ്ങിയവർ സംസാരിച്ചു. ഹോർട്ടി കോർപ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് കാർഷിക സെമിനാർ നയിച്ചു. സ്കൂളുകൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്കൂൾ ഹെഡ് മാസ്റ്റർ സാജൻ ഫ്രാൻസീസിനു നൽകി കൊണ്ട് ബിഷപ്പ് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.


   




Post a Comment

0 Comments