കേരള കോൺഗ്രസ് എം നേതാവും തീക്കോയി മണ്ഡലം പ്രസിഡണ്ടുമായിരുന്ന പി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനി ( വക്കച്ചൻ ചേട്ടൻ ) നിര്യാണത്തിൽ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക കമ്മിറ്റി അനുശോചിച്ചു. 15 വർഷമായി കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയിരുന്നു അദ്ദേഹം.
പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു,നിയോജകമണ്ഡലം പ്രസിഡണ്ട് അഡ്വ.സാജൻ കുന്നത്ത്, കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗം ജോർജുകുട്ടി ആഗസ്തി, സംസ്ഥാന കമ്മിറ്റി അംഗം ജാൻസ് വയലിക്കുന്നേൽ,
നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, ഡയസ് കോക്കാട്ട്, സണ്ണി വാവലാങ്കൽ, മണ്ഡലം പ്രസിഡണ്ട്മാരായ, ദേവസ്യാച്ചൻ വാണിയപുര, ജോഷി മൂഴിയാങ്കൽ, അഡ്വ ജെയിംസ് വലിയവീട്ടിൽ, ജോസുകുട്ടി കല്ലോലിൽ, ഔസേപ്പച്ചൻ കല്ലങ്കാട്ട്, ചാർലി കോശി ,തോമസ് കട്ടക്കൽ, അഡ്വക്കറ്റ് ജോബി, ബിജോയി മുണ്ടുപാലം, ജോയ് പുരയിടത്തിൽ, യൂത്ത് ഫ്രണ്ട് എം നിയമമണ്ഡലം പ്രസിഡണ്ട അബേഷ് അലോഷ്യസ് , റോയ് വിളക്കുന്നേൽ,തോമസ് ചെമ്മര പള്ളിയിൽ, അലൻ വാണിയപുര, നോബി കടങ്കാവിൽ, ജോ പേ ഴുംകാട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.
സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ 11:30ന് ഭരണങ്ങാനം സെന്റ് മേരിസ് പള്ളിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് നാലിന് തീക്കോയി കല്ലത്തുള്ള വസതിയിലും വൈകിട്ട് അഞ്ചിന് ഭരണങ്ങാനത്തെ വസതിയിലും എത്തിക്കും.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments