Latest News
Loading...

ജില്ല അത്റ്റിക് ചാമ്പ്യൻഷിപ് സമാപിച്ചു



66 മത് കോട്ടയം ജില്ല അത്റ്റിക് ചാമ്പ്യൻഷിപ്പിന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപനമായി.  സീനിയർ വിഭാഗത്തിൽ അൽഫോൻസാ കോളേജും ജൂനിയർ വിഭാഗത്തിൽ അൽഫോൻസാ അത് ലറ്റിക് അക്കാദമി പാലായും ജേ താക്കളായി. മാണി C കാപ്പൻ MLA പുരസ്കാര വിതരണം നിർവഹിച്ചു.

 66 മത് കോട്ടയം ജില്ലയ്ക്ക് ചാമ്പ്യൻഷിപ്പ് അവസാനിച്ചപ്പോൾ സീനിയർ വിഭാഗത്തിൽ 194 പോയിന്റുമായി അൽഫോൻസാ  കോളേജ് പാലാ ഒന്നാമതും എസ് ബി കോളേജ് ചങ്ങനാശ്ശേരി 172 പോയിന്റ് മായി രണ്ടാമതും 159 പോയിന്റുമായി അസംഷൻ കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി.

 ജൂനിയർ വിഭാഗത്തിൽ 606 പോയിന്റുമായി അൽഫോൻസ അത്ലറ്റിക്,അക്കാദമി പാല ഒന്നാമതും, 554 പോയിന്റ് മായി ദ്രോചാര്യ കെ പി തോമസ് മാഷ് സ്പോർട്സ് അക്കാഡമി പൂഞ്ഞാർ രണ്ടാമതും ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പാറത്തോട് മൂന്നാമതും എത്തി

 


.ബോയ്സ് അണ്ടർ 14 വിഭാഗത്തിൽ 66 പോയിന്റു മായി ദ്രോണാ ചാര്യ കെ പി തോമസ് മാഷ് സ്പോർട്സ് അക്കാദമി പൂഞ്ഞാർ ഒന്നാമതും 55 പോയിന്റുമായിഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പാറത്തോട് രണ്ടാമതും 24 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക അക്കാദമി പാലാ മൂന്നാമത് എത്തി.

 ഗേൾസ് അണ്ടർ14 വിഭാഗത്തിൽ 36 പോയിന്റുമായി ദ്രോണാചാര്യ കെ പി തോമസ് സ്പോർട്സ് അക്കാദമി പൂഞ്ഞാർ ഒന്നാമതും 35.5 പോയിന്റ് മായി എച്ച് എസ് ഭരണങ്ങാനം രണ്ടാമതും 31 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാഡമി പാലാ മൂന്നാമതും എത്തി.

 ഗേൾസ് അണ്ടർ16 വിഭാഗത്തിൽ 72 പോയിന്റുമായി അൽഫോൻസ അക്കാഡമി പാലാ ഒന്നാമതും 71 പോയിന്റുമായി ദ്രോണാ ചാര്യ കെ പി തോമസ് മാഷ് തോമസ് അക്കാദമി പൂഞ്ഞാർ രണ്ടാമതും 34 പോയിന്റുമായി എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം മൂന്നാമതും എത്തി.

 ബോയ്സ് അണ്ടർ 16 വിഭാഗത്തിൽ 102 പോയിന്റുമായി ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പാറത്തോട് ഒന്നാമതും 96 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ തോമസ് മാഷ് അക്കാദമി പൂഞ്ഞാർ രണ്ടാമതും 58 പോയിന്റുമായി അൽഫോൻസ് അറ്റ്ലറ്റ് അക്കാദമി പാലാ മൂന്നാമതും എത്തി.

ഗേൾസ് അണ്ടർ 18 വിഭാഗത്തിൽ ഡബ്ലിയുഎം സി ഡോണാചാര്യ തോമസ് മാഷ് അക്കാദമി പൂഞ്ഞാർ 93 പോയിന്റുമായി ഒന്നാമതും എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം 78 പോയിന്റുമായി രണ്ടാമതും അൽഫോൻസ അത്‌ലറ്റിക് അക്കാഡമി പാലാ 55 പോയിന്റുമായി മൂന്നാമതും എത്തി

 ബോയ്സ് അണ്ടർ 18 വിഭാഗത്തിൽ ഡബ്ലിയു എം സി ദ്രോണാചാര്യ കെ പി തോമസ് സ്പോർട്സ് അക്കാദമി പൂഞ്ഞാർ 168. പോയിന്റുമായി ഒന്നാമതും അൽഫോൻസാ അത്ലറ്റിക് അക്കാഡമി പാലാ 94.5 പോയിന്റുമായി രണ്ടാമതും, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി 46 പോയിന്റുമായി മൂന്നാമതും എത്തി

 ഗേൾസ് അണ്ടർ 20 വിഭാഗത്തിൽ 183 പോയിന്റുമായി അൽഫോൻസാ അത്‌ലറ്റിക് അക്കാദമി പാല ഒന്നാമതും 61 പോയിന്റുമായി അസംഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 17 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി.

 ബോയ്സ് അണ്ടർ 20 വിഭാഗത്തിൽ സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി 144 ഒന്നാമതഉം എസ് ബി കോളേജ് ചങ്ങനാശ്ശേരി 101 പോയിന്റുമായി രണ്ടാമതും അൽഫോൻസാഅത്‌ലറ്റിക് അക്കാഡമി പാലാ 87 പോയിന്റ് മായി മൂന്നാമതും എത്തി

വനിതാ വിഭാഗത്തിൽ അൽഫോൻസാ കോളേജ് പാലാ 201 പോയിന്റുമായി ഒന്നാമതും 164 പോയിന്റുമായി അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 10. പോയിന്റുമായി എസ്. ബി കോളജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി

 പുരുഷ വിഭാഗത്തിൽ 162പോയിന്റ് മായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാമതും 105 പോയിന്റുമായി സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാമതും 67 പോയിന്റ് മായി സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി.

 വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം ജില്ല അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ്‌. പ്രവീൺ തരി യൻ സ്വാഗതം ആശംസിച്ചു. മാണി സി കാപ്പൻ എംഎൽഎ വിജയികൾക്ക്ട്രോഫികൾ സമ്മാനിച്ചു. കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു ചടങ്ങിന് നന്ദി അറിയിച്ചു




   




Post a Comment

0 Comments