Latest News
Loading...

യൂത്ത് ഫ്രണ്ട് എം തീക്കോയി മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പ് നടത്തി.



കേരളാ യൂത്ത് ഫ്രണ്ട് എം തീക്കോയി മണ്ഡലം തെരഞ്ഞെടുപ്പ് പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്തു. യുവജനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും നാടിനെ നയിക്കാൻ ഉള്ള ആർജവം യുവാക്കൾക്ക് ഉണ്ടാകണമെന്നും എം എൽ എ സൂചിപ്പിച്ചു.  


.കേരളാ കോൺഗ്രസ് എം തീക്കോയി മണ്ഡലം പ്രസിഡന്റ് പി എസ് സെബാസ്റ്റ്യൻ പാംപ്ലാനിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആന്റോ പാമ്പാടത്ത് യൂത്ത് ഫ്രണ്ട് എം തീക്കോയി മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ദീപു തെക്കേടത്ത് , ജിയോ തുരുത്തിയിൽ , മണ്ഡലം സെക്രട്ടറിമാരായി ലിജോ ഇടക്കാട്ട് (ഓഫീസ് ചാർജ്), ടോം സോണി പുളിക്കൽ, മാത്യു വള്ളിക്കാപ്പിൽ, ട്രഷററായി എബിൻ വാളിയാങ്കൽ, എന്നിവരെയും നിയോജകമണ്ഡലം പ്രതിനിധികളായി നോബി മണിമലകാടങ്കവിൽ, ഡേവിസ് പാംപ്ലാനിയിൽ, ടോം പര്യാരത്തുകുന്നേൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


. തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം കമ്മറ്റിക്ക് ആശംസകൾ ആർപ്പിച്ചുകൊണ്ട് കേരളാ കോൺഗ്രസ് എം പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ സാജൻ കുന്നത്ത് , യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ഷോജി അയലൂകുന്നേൽ, സി വി ഫ്രാൻസിസ് ചെങ്ങഴശ്ശേരിൽ, ബാബു വർക്കി മേക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.



   




Post a Comment

0 Comments