Latest News
Loading...

സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു




ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ കിറ്റ് വിതരണം കോലടി അപ്പച്ചൻസ് ഗ്രൂപ്പ് ചാരിറ്റബിൾ ട്രസ്റ്റ് കോഡിനേറ്ററും സന്മനസ്സ് കൂട്ടായ്മ പ്രസിഡന്റുമായ സന്മനസ്സ് ജോർജ് ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിലെ പാവപ്പെട്ട കിഡ്നി രോഗികൾക്ക്  വേണ്ടി 25- ഡയാലിസിസ് കിറ്റുകൾ സീറോ മലബാർ സഭ അഭിവന്ദ്യ   മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് കൈമാറി. 



വിശക്കുന്നവർ, കരയുന്നവർ,  രോഗികൾ എന്നിവർക്ക് ഏറെക്കുറെ ആശ്വാസം നൽകിവരുന്ന ഒരു പ്രസ്ഥാനമാണ് സന്മനസ്സ് കൂട്ടായ്മ എന്ന്  അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ്   മാർ ജോർജ് ആലഞ്ചേരി ഓർമ്മിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മേരിഗിരി ഹോസ്പിറ്റലിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്  സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.. 


സമൂഹത്തിൽ നല്ല രീതിയിൽ ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ  ജോർജ്ജും സന്മനസ്സ് കൂട്ടരും  ചെയ്തു വരുന്നതായി  ചെറിയാൻ സി കാപ്പൻ പറഞ്ഞു. ചടങ്ങിൽതോമസ് ബഹു.ചാഴികാടൻ എംപി, മേരിഗിരി ഹോസ്പിറ്റൽ കോർഡിനേറ്റർ സിസ്റ്റർ ഡോ. ബ്രിഡ്ജറ്റ്,  ജോഷി വെട്ടുകാട്ടിൽ  തുടങ്ങിയവർ ആശംസകൾ അറിയിച്ചു



.



   




Post a Comment

0 Comments