Latest News
Loading...

പ്ലാശനാൽ എൽപി സ്കൂൾ നിർമ്മാണത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും എന്ന് ആരോപണം.



തലപ്പലം ഗ്രാമപഞ്ചായത്തിൽ പ്ലാശനാൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂളിന്റെ കോമ്പൗണ്ട് വാൾ നിർമ്മാണത്തിൽ വലിയ ക്രമക്കേട് ആണ് നടന്നിരിക്കുന്നത് എന്ന്  ബിജെപി ഭരണങ്ങാനം മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പറുമായ സതീഷ് തലപ്പലം ആരോപിച്ചു.

 പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.  എന്നാൽ ഒരിക്കലും ആവശ്യമില്ലാത്ത രീതിയിലുള്ള കോൺക്രീറ്റിംഗ് വർക്കുകൾ ആണ് അവിടെ നടക്കുന്നതെന്നും  കോൺക്രീറ്റുകൾ വർക്കുകൾ വലിയ ലാഭമെന്നിരിക്കെ ഇത്തരത്തിൽ നിർമ്മാണം നടത്തി പണം തട്ടാനുള്ള ആസൂത്രിത നീക്കം ആണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



സാധാ സിമന്റ് കട്ട ഉപയോഗിച്ച് കോമ്പൗണ്ട് ഭിത്തി നിർമ്മിക്കാം എന്നിരിക്കെ ഇത്തരത്തിൽ വലിയ കോൺക്രീറ്റ് വർക്കുകൾ നടത്തുന്നത് ഒരിക്കലും ആവശ്യമില്ലാത്തതാണെന്നും അത് വളരെ ഉയരത്തിൽ കെട്ടി നിർത്തിയിരിക്കുന്ന സ്കൂളിന്റെ മുറ്റം ഇടിഞ്ഞു പോകാനുള്ള സാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരത്തിലുള്ള ഒരു നിർമ്മാണ പ്രവർത്തനത്തിന്റെ കാര്യങ്ങളും രക്ഷാകർതൃ സംഘടനകളും മറ്റു കമ്മിറ്റി അംഗങ്ങളോ അറിഞ്ഞിട്ടില്ല എന്നുള്ളതാണ് സത്യം,ഉടൻതന്നെ നിർമ്മാണം നിർത്തി ഈ പ്രശ്നത്തിന്റെ പരിഹാരം കണ്ടില്ല എന്നുണ്ടെങ്കിൽ ബിജെപി  സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.






   




Post a Comment

0 Comments