Latest News
Loading...

ഓണക്കാലത്ത് കാരുണ്യത്തിൻ്റെ ഓണ സമ്മാനമൊരുക്കി പാലാ സെൻ്റ് മേരീസ് എൽ.പി.സ്‌കൂളിലെ കുരുന്നുകൾ.




നാടും നഗരവും ഓണാഘോഷത്തിൻ്റെ തിരക്കിലേക്ക് കടക്കുമ്പോൾ വ്യത്യസ്ഥമായ ഓണാനുഭവം ഒരുക്കുകയാണ് പാലാ സെൻ്റ് മേരീസ് എൽ. പി. സ്കൂളിലെ കുരുന്നുകൾ.  നൂറു കണക്കിന് അന്തേവാസികൾ താമസിക്കുന്ന മരിയാ സദനം അഗതിമന്ദിരത്തിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ശേഖരിച്ച് നൽകിയാണ് കുട്ടികൾ വ്യത്യസ്ഥരായത്.


ഏകദേശം അൻപതിനായിരത്തിലധികം രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച സാധനങ്ങൾ തരംതിരച്ചതും വാഹനങ്ങളiൽ കയറ്റിയതും എല്ലാം ഈ കുരുന്നുകൾ തന്നെ ആയിരുന്നു. ഇത്തരം മാതൃകകൾ അനുകരണീയമാണെന്നും, ഏറെ പ്രയോജന പ്രദമാണെന്നും സാധനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് മരിയാസദനം ഡയറക്ടർ ശ്രീ.സന്തോഷ് ജോസഫ് പറഞ്ഞു. 


പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് സി.ലിൻസി ചീരാംകുഴി, അധ്യാപകരായ സി.ലിജി, സി. ഡോണ, ലിജോ ആനിത്തോട്ടം, ശ്രീമതി ജോയ്സ് മേരി ജോയി, അലൻ ടോം, വിദ്യാർത്ഥി പ്രതിനിധികളായ ജൂഡ് ആഞ്ചലൂസ് അജയ്, സൂര്യഗായത്രി എ, നയന ബിൻസ്, അൻസൽ റ്റിബിൻ, ആൻ്റോ ജേക്കബ്, അപർണ്ണ എ. നായർ, ഇവാൻസ് ഓസ്റ്റിൻ, പ്രദീപ്ത പി., ദർഷിക് സജീവ്, അപർണ കെ.എസ്. എന്നിവർ നേതൃത്വം നൽകി.






   




Post a Comment

0 Comments