Latest News
Loading...

ഒരുമയുടെ ഓണം ഒരുക്കി സെൻറ് ജോസഫ് യുപി സ്കൂൾ പൂഞ്ഞാർ



ഒരുമയുടെ ആഘോഷമായ ഓണം വളരെ വിപുലമായ പരിപാടികളോടെയാണ് സെൻറ് ജോസഫ് യു പി സ്കൂൾ ആഘോഷിച്ചത്. മാതാപിതാക്കളും അധ്യാപകരും പി ടി എ അംഗങ്ങളും അതിരാവിലെ തന്നെ സ്കൂളിൽ എത്തി ഒരുക്കങ്ങൾ തുടങ്ങി.



കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂവിന് തിരിതെളിച്ച് ഓണാഘോഷത്തിന് തുടക്കം കുറിച്ചു.കുട്ടികൾക്കായി മാവേലി ,തിരുവാതിര, മലയാളി മങ്ക , മിഠായി പെറുക്കൽ , കസേരകളി, ബോൾപാസിംഗ്,വടംവലി,ബോംബിംഗ്  ദ സിറ്റിതുടങ്ങിയ മത്സരങ്ങളും നടത്തി.


ഓണസദ്യക്കുശേഷം മാതാപിതാക്കൾക്കായി ഓണ പരിപാടികളും കായിക മത്സരങ്ങളും നടത്തി വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകി. എല്ലാ മാതാപിതാക്കളും ഓണാഘോഷത്തിൽ പങ്കെടുത്തുഎന്നത് വേറിട്ട ഒരു അനുഭവമായി


.

.


   




Post a Comment

0 Comments