സ്കൂളിലെ ഏറ്റവും മുതിർന്നവരായ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച 10 വിദ്യാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കുട്ടികളുടെ പേര് വിവരങ്ങൾ ഇലക്ഷൻ നോട്ടിഫിക്കേഷനായി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു. 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടർമാരുടെ പേരുകൾ വിളിക്കുന്നതും, ലിസ്റ്റിൽ വോട്ട് ചെയ്തവരുടെ പേര് വെട്ടുന്നതും, കയ്യിൽ മഷി പുരട്ടുന്നതും എല്ലാം കുട്ടികളായിരുന്നു. ഓരോ കുട്ടിക്കും രണ്ട് വോട്ടുകൾ ആണ് ഉണ്ടായിരുന്നത്.
ചെയർമാൻ സ്ഥാനാർത്ഥിക്കും ചെയർപേഴ്സൺ സ്ഥാനാർത്ഥികൾക്കും വോട്ട് ചെയ്യാൻ കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നു. വാശിയേറിയ മത്സരത്തിൽ ചെയർമാനായി ഷാരോൺ സജിയും ചെയർപേഴ്സൺ ആയി എയ്ഞ്ചൽ മരിയ ഡേവിസും വിജയിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ റെനീറ്റ സി.എം.സി അധ്യാപകരായ ഷാന്റി പീറ്റർ, സിസ്റ്റർ റൂബി എന്നിവർ നേതൃത്വം നല്‍കി
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments