Latest News
Loading...

മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷന്റെ പൊതുയോഗം



മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസ്സോസിയേഷന്റെ 38 - മത് പൊതുയോഗം  ലയൺസ് ക്ലബ് ഓഫ് പാലാ സ്‌പൈസ് വാലി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. റബ്ബർ ബോർഡ്‌ മാർക്കറ്റിംഗ്   ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഡോ. ബിനോയ്‌ കെ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. അടുത്ത സാമ്പത്തിക വർഷം ഏകദേശം 200 രൂപാ അടുത്ത് ഒരു വില റബ്ബറിന് പ്രതീക്ഷിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.



അസ്സോസിയേഷൻ പ്രസിഡന്റ്‌  സോജൻ തറപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോർജ് വാലി സമ്മേളനം ഉത്ഘാടനം ചെയ്തു. ഐവറി കോസ്റ്റ് പോലുള്ള രാജ്യങ്ങളിൽ നിന്ന് റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി ആഗോളത്തലത്തിൽ റബ്ബറിന്റെ വില കുറയുന്നതിനു കാരണമാകുന്നു എന്ന് അദ്ദേഹം പറഞ്ഞു. 


 IRDF രക്ഷാധികാരി  ജോസ് മാമ്പറമ്പിൽ, സെക്രട്ടറി വിൻസെന്റ് മേക്കുന്നേൽ, ദേവസ്യാച്ചൻ മറ്റത്തിൽ,  ജോസ്കുട്ടി  പൂവേലിൽ, പി എം മാത്യു ചോലിക്കര, ഗിൽബി നെച്ചിക്കാട്ട്, സിബി വി എ, സുരിൻ പൂവത്തുംങ്കൽ എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments