Latest News
Loading...

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതി.




പാലാ  മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ്ണ മാതൃ ശിശു പരിചരണ പദ്ധതിയായ ബഡ്സിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു. ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ടസ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ അധ്യക്ഷത വഹിച്ചു.

ഗർഭധാരണ സമയം മുതൽ കുഞ്ഞിന്  5 വയസ് ആകുന്നതു വരെ അമ്മയേയും നവജാത ശിശുവിനെയും പരിപോഷിപ്പിക്കാനും സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് ബഡ്സ്.  പ്രസവത്തിനു മുൻപുള്ള പരിചരണം മുതൽ പ്രസവാനന്തര പരിചരണം വരെ വേണ്ട നിർദേശങ്ങളൂം അതിനു ശേഷം സന്തോഷകരമായ രക്ഷകർതൃത്വത്തിനായി വേണ്ട കാര്യങ്ങളും ബഡ്സിൽ ഉൾപ്പെടുന്നു. പ്രത്യേക ഗർഭകാല പാക്കേജുകൾ, സൗജന്യ ഗർഭകാല ക്ലാസുകൾ, കൗൺസലിങ് സേവനങ്ങൾ, വാക്സിനേഷൻ തുടങ്ങി നിരവധി സേവനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 




പ്രത്യേക ത്രൈമാസ പാക്കേജും പരിശോധനകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ ബുക്കും ബഡ്സ് പദ്ധതിയിൽ ഉൾപ്പെടുന്നു. ഭാവിയിൽ ഗർഭധാരണത്തിനുള്ള റഫറൻസ് ആയിട്ടും ഈ ബുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. 6 ഡോക്ടർമാർ നേതൃത്വം നൽകുന്ന ഗൈനക്കോളജി, നിയനറ്റോളജി എന്നീ വിഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങി 4 വർഷത്തിനുള്ളിൽ 2400 കുഞ്ഞുങ്ങൾ ജനിച്ചിരുന്നു. 


ആശുപത്രി ഡയറക്ടർ റവ. ഡോ. ഇമ്മാനുവൽ പാറേക്കാട്ട്, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗൈനക്കോളജി വിഭാഗം സിനിയർ കൺസൾട്ടന്റ് ഡോ. സബിത അഗസ്റ്റിൻ, നിയനറ്റോളജി വിഭാഗം കൺസൽട്ടന്റ്  ഡോ. അനിൽ നാരായണൻ എന്നിവർ പങ്കെടുത്തു.



   




Post a Comment

0 Comments