ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി മാവേലി മന്നൻ എത്തിയത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളാണ് ലഹരിക്ക് എതിരേ വേറിട്ട സന്ദേശവുമായി ഓണാഘോഷം നടത്തിയത് .
തുടർന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ വ്യാപാര സ്ഥാപനങ്ങൾ എന്നി വടങ്ങളിലും മാവേലി - ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കിസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾ . പങ്കടുത്ത ഓണാഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്ത് മെബർ അഡ്വ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു
ഹെഡ് മാസ്റ്റർ സാബു മാത്യൂ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വാർഡ് മെബർ രമേശ് ഇലവുങ്കൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ പിടി എ പ്രസിഡന്റ് ജിജി വെട്ടത്തേൽ തുടങ്ങിയവർ , പ്രസംഗിച്ചു തുടർന്ന് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കി.
0 Comments