പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ വനവത്കരണ മേഖലയിലും ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശ്ലാഘനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് വനം വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രസ്താവിച്ചു.
പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ ഹരിതവനം പദ്ധതിയുടെ ഭാഗമായി നടത്തിയ ഫല വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നതില്‍ മാത്രമല്ല അത് പരിപാലിക്കുന്നതിലാണ് ശ്രദ്ധ ചൊലുത്തേണ്ടതെന്നും ലയണ്‍സ് ക്ലബ്ബുകള്‍ അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ലബ്ബ് പ്രസിഡന്‍റ് ബെന്നി മൈലാടൂര്‍ അധ്യക്ഷത വഹിച്ചു..
0 Comments