ഓണാഘോഷത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്‌കുളില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തിയ കറിക്കരിയല്‍ മല്‍സരം ശ്രദ്ധേയമായി. മല്‍സരം കാണാനും പ്രോല്‍സാഹിപ്പിക്കാനും മാതാപിതാക്കളും എത്തിയത് മല്‍സരത്തിന് ആവേശമായി.
നിശ്ചിത സമയത്തിനുള്ളില്‍ പപ്പായ ചെത്തി അരിഞ്ഞ് കൊടുക്കുക എന്നതാണ് മല്‍സരം. പെണ്‍കുട്ടികളിലെ പാചകത്തെ പ്രാല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മല്‍സരത്തില്‍ നൂറുകണക്കിന് പെണ്‍കുട്ടികളാണ് അണിചേര്‍ന്നത് . ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോണ്‍ ജോര്‍ജ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
.
0 Comments