Latest News
Loading...

ഉത്രാട ദിനത്തില്‍ വിറ്റത് 116 കോടിയുടെ മദ്യം



ഉത്രാട ദിനത്തില്‍ ബെവ്‌കോ വഴി വിറ്റത് 116 കോടിയുടെ മദ്യം.  1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ ഉത്രാട ദിനത്തില്‍ വിറ്റത്. ബെവ്‌കോയുടെ കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്.  അന്തിമ വിറ്റുവരവ് കണക്കു വരുമ്പോള്‍ വില്‍പ്പന ഇനിയും ഉയരുമെന്നാണ് ബെവ്‌കോ എംഡി  പ്രതികരിച്ചത്‌. 




ഉത്സവ സീസണില്‍ മദ്യം വാങ്ങാന്‍ ഔട്‌ലെറ്റിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയര്‍ഹൗസ് -ഔട്ട് ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോ നിര്‍ദേശം നല്‍കിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയര്‍ഹൗസില്‍ നിന്നും കരുതണം. 



.സ്റ്റോക്ക് ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കില്‍ സര്‍ക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാന്‍ റം നല്‍കണമെന്നും ബെവ്‌കോ നിര്‍ദേശിച്ചിരുന്നു. 


.

.


   




Post a Comment

0 Comments