Latest News
Loading...

കാട്ടുപന്നി ചത്ത നിലയിൽ . തിരിഞ്ഞു നോക്കാതെ അധികൃതർ




ജനവാസ മേഖലയ്ക്ക് സമീപം കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി മൂന്നു ദിവസമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. തീക്കോയി പഞ്ചായത്ത് ആറാം വാർഡ് ഒറ്റയീട്ടി അട്ടിക്കളത്താണ് ആൾതാമസം ഇല്ലാത്ത വീടിന് സമീപം വലിയ കാട്ടുപന്നി ചത്തുകിടക്കുന്നത്. 


കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ വാർഡ് മെമ്പറെയും ഫോറസ്റ്റ് അധികൃതരെയും ചെക്ക്പോസ്റ്റിലും പഞ്ചായത്തിലും വിവരമറിയിച്ചിരുന്നു. എന്നാൽ മൂന്ന് ദിവസം പിന്നിടുമ്പോഴും ആരുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായിട്ടില്ല. 

അധികൃതർ എത്തി പരിശോധന നടത്താതെ പന്നിയെ കുഴിച്ചിടാനും ആളുകൾ മടിക്കുകയാണ്. പ്രദേശവാസികൾ നടന്നുപോകുന്ന വഴിക്ക് സമീപം ചത്തുകിടക്കുന്ന പന്നി അഴുകിത്തുടങ്ങിയാൽ കടുത്ത ദുർഗന്ധത്തിനും കാരണമാകും. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments