Latest News
Loading...

സായാഹ്ന ധർണ നടത്തി



തീ വിലയിൽ  വീടകം എരിയുന്നു, വില വർദ്ധനയിൽ സർക്കാർ ഇടപെടുക എന്ന ആവശ്യം ഉന്നയിച്ച് വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വിഎം ഷഹീർ അദ്ധ്യക്ഷത വഹിച്ചു.


പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ എം സാദിഖ് ധർണ ഉത്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനവും 
പെട്രൂളിയം ഉൽപന്നങ്ങുടെ അനിയന്ത്രിതമായ വില വർധനയുമാണ് നിത്യോപയാഗ സാധനങ്ങളുടെ വില വർധനക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. 



മണ്ഡലം പ്രസിഡന്റ്  ഹസീബ് വെളിയത്ത് മുഖ്യ പ്രഭാഷണം നടത്തി. പാർലമെന്റി പാർട്ടി ലീഡർ എസ്. കെ നൗഫൽ, മുൻസിപ്പൽ സെക്രട്ടറി യൂസഫ് ഹിബ, വി എം ബാദുഷ, ഫിർദൗസ് റെഷീദ്, എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments