Latest News
Loading...

ഇടമറ്റം വളഞ്ഞങ്ങാനത്ത് വെള്ളപ്പൊക്കം ചെക്കുഡാം മൂലമെന്ന് ആക്ഷേപം



ഭരണങ്ങാനം പൈക റോഡില്‍ ഇടമറ്റം വളഞ്ഞങ്ങാനം ഭാഗത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി. രാവിലെ 7 മണിയോടെയാണ് വെള്ളം കയറി തുടങ്ങിയത്. 11 മണിയോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. പാറപ്പള്ളി കളരിയാമാക്കല്‍ കടവിലെ ചെക്കു ഡാം മൂലം മീനച്ചിലാറ്റിലെ വെള്ളം ഒഴുക്ക് നിലച്ച് പൊന്നൊഴുകും തോട്ടിലേക്ക് തള്ളിക്കയറുന്നതാണ് വളഞ്ഞങ്ങാനത്ത് ഇത്ര പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ കാരണം.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതാണ് അവസ്ഥ. പൊന്നൊഴുകും തോട്ടിലെ ഒഴുക്ക് നിലച്ചതോടെ വളഞ്ഞങ്ങാനം-വിളക്കുമാടം റോഡ്, പുതുപ്പള്ളില്‍ ഭാഗം പങ്കപ്പാട്, ചെമ്പകശേരി ,വിളക്കുമാടം കാവുങ്കല്‍ ,മല്ലികശേരി എന്നിവടങ്ങളിലെല്ലാം വെള്ളം കയറി. 




ഇതിനിടെയാണ് ഇടമറ്റം കൂറ്റനാല്‍ കടവില്‍ കൂടി ചെക്കു ഡാം പണിയാന്‍ നീക്കം നടക്കുന്നത്. ഇതോടെ എന്നും വളഞ്ഞങ്ങാനത്ത് വെള്ളപ്പൊക്കമായിരിക്കും. ഇടമറ്റം പങ്കപ്പാട് മുതല്‍ ഭരണങ്ങാനം വരെ  റോഡിന് ഒരു മേല്‍പ്പാലം പണിയേണ്ടി വരുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments