Latest News
Loading...

അമേരിക്കയിലെ മലയാളി മേയർക്ക് സ്വീകരണം നൽകി.



സഫലം 55 പ്ലസ്സിൻ്റെ  നേതൃത്വത്തിൽ അമേരിക്കയിലെ ടെക്സാസിലെ മിസ്സൗറി സിറ്റി മേയർ റോബിൻ ജെ. എലക്കാട്ടിന് കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. ബാങ്ക് പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി.


.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, തലപ്പലം പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥൻ, സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,മുൻ ചെയർപേഴ്സൺ പ്രൊഫ.സെലിൻ റോയ്,ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ,രവി പാലാ,ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ മേയറെ പൊന്നാട അണിയിചാദരിച്ചു. 



.മാണി സി കാപ്പൻ എംഎൽഎ ക്ക് വേണ്ടി ഭാര്യ ആലീസ് മാണി കാപ്പൻ മേയറെ മേമൻ്റോ നൽകി ആദരിച്ചു.അമേരിക്കയെയും ഇൻഡ്യയെയും താരതമ്യപ്പെടുത്തിയുള്ള വിവിധ ചോദ്യങ്ങൾക്ക് മേയർ ഉത്തരം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments