Latest News
Loading...

സിവില്‍ സ്‌റ്റേഷന്‍ അനക്‌സ് പൂര്‍ത്തായായി. ബൈപ്പാസിലെ സ്ഥലം ഏറ്റെടുക്കല്‍ ഇനിയും ബാക്കി



പാലാ നെല്ലിയാനിയില്‍ സിവില്‍ സ്റ്റേഷന്‍ അനക്‌സ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതായി പിഡബ്ല്യുഡി അറിയിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എ. ഈ മാസം 30നകം അവശേഷിക്കുന്ന ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ സിവില്‍ സ്‌റ്റേഷന് പുറത്ത് പലയിടങ്ങളിലായി ചിതറികിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാകുമെന്നും എംഎല്‍എ പറഞ്ഞു. 



പാലാ-വൈക്കം റോഡില്‍ നെല്ലിയാനിയില്‍ തിരക്കു കുറഞ്ഞതും വിസ്തൃതമായ പാര്‍ക്കിങ് സൗകര്യത്തോടുകൂടിയതുമായ ഒരേക്കര്‍ സ്ഥലത്താണ് മൂന്നു നിലകളോടുകൂടിയ മന്ദിരം നിര്‍മാണം ആരംഭിച്ചത്. ഡ്രൈവിങ് പരിശീലനകേന്ദ്രം, ലോ കോളേജ്, ഗവ. പ്രസ് എന്നിവ പൊളിച്ചുനീക്കിയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ ഏകോപിപ്പിക്കുന്നതിനായി സിവില്‍ സ്റ്റേഷന്‍ അനക്‌സ് കെട്ടിടം നിര്‍മിച്ചത്.  മൂന്നു നിലകളിലായി വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരുനിലയാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. വിഭാവനം ചെയ്ത രീതിയില്‍ മൂന്നുനിലകള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ 10 കോടി രൂപ കൂടി വേണ്ടിവരും. 


അതേ സമയം പാലാ ബൈപ്പാസ് മരിയന്‍ സെന്റര്‍ ഭാഗത്തെ പൂര്‍ത്തീകരണം ഇനിയും വൈകുമെന്നും എംഎല്‍എ സൂചന നല്കി. ഈ ഭാഗത്തെ കെട്ടിടം നേരത്തെ ഏറ്റെടുത്തിരുന്നു. എന്നാല്‍ അവശേഷിക്കുന്ന 14 സെന്റ് കൂടി ഏറ്റെടുക്കണമെന്ന് ഉടമസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. 1.36 കോടി രൂപയോളം ഇതിന് വേണ്ടിവരും. ഈ തുക സര്‍ക്കാര്‍ അനുവദിച്ചാലേ മുന്നോട്ട് പോകാനാകൂ. ജില്ലാ കളക്ട്രേറ്റില്‍ ഇത് അനുവദിക്കുന്നതിന് തീരുമാനമായിരുന്നു. മുഖ്യമന്ത്രിയുമായും വകുപ്പ് മന്ത്രിയുമായും വിഷയം സംസാരിച്ച് വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. 
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments