Latest News
Loading...

പഠനയാത്ര സംഘടിപ്പിച്ചു



അന്തർദ്ദേശീയ പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ അരുവിക്കച്ചാലിലേയ്ക്ക് പഠനയാത്ര സംഘടിപ്പിച്ചു. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ തോട് നന്നായാൽ നാട് നന്നാവും കാമ്പയിന്റെ ഭാഗമായി ഉറവതേടി എന്ന പ്രവർത്തനമായിരുന്നു വിദ്യാർത്ഥികൾ നടത്തിയത്. 


പാതാമ്പുഴ തോടിന്റെ സംരക്ഷണത്തിനായുള്ള വാർഷിക പ്രവർത്തന പരിപാടിയാണ് മീനച്ചിൽ നദീസംരക്ഷണസമിതിയോടു ചേർന്ന് സ്കൂൾ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമായി തീരങ്ങളിൽ മുളം തൈകൾ നട്ടു. മാലിന്യങ്ങൾ നീക്കം ചെയ്യുകയും ആളുകളെ ബോധവൽക്കരിക്കുകയും കടലാസ്, തുണി സഞ്ചികൾ പ്രചരിപ്പിക്കുകയും ചെയ്യുകയുമാണ് തുടർപ്രവർത്തനങ്ങൾ.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments