Latest News
Loading...

അർജന്റീനയെ കേരളത്തിൽ മത്സരിപ്പിക്കും എന്നുള്ള ഉമ്മാക്കി ജനരോക്ഷത്തിന്‌ മറയിടാനെന്ന് നോയൽ ലൂക്ക്




അർജന്റീന ദേശീയ ടീമിനെ കേരളത്തിൽ മത്സരിപ്പിക്കും എന്നുള്ള പിണറായിയുടെ  ഉമ്മാക്കി; നികുതി കൊള്ള  സർക്കാരിനെതിരെയുള്ള ജനരോക്ഷത്തിന്‌ മറയിടാനെന്ന് കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട്  നോയൽ ലൂക്ക് അഭിപ്രായപ്പെട്ടു.



അർജന്റീന ടീമിന് ഒഴിവുള്ള ദിവസമാണ് അവർ ഇന്ത്യൻ ഫുഡ് ബോൾ ഫെഡറേഷനോട് ഇന്ത്യയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.എന്നാൽ ഇക്കാര്യം നേരത്തെ അറിഞ്ഞാൽ മാത്രമേ 40 കോടി രൂപാ നൽകി അർജന്റീനിയൻ ടീമിനെ മത്സരിപ്പിക്കാനാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യൻ ഫുഡ് ബോൾ ഫെഡറേഷൻ അതിൽ നിന്നും പിൻവലിഞ്ഞത്‌.സ്‌പോൺസറെ കണ്ടെത്താൻ സമയം വേണമെന്നിരിക്കെ 40 കോടി പിരിച്ച് ഫുട്‌ബോൾ കേരളത്തിൽ നടത്താമെന്നു ഏറ്റത് കേന്ദ്രത്തോടുള്ള വെല്ലുവിളിയും.അതുവഴി തങ്ങൾ കേന്ദ്രത്തെക്കാളും മികവുറ്റ സംഘടകരാണെന്നു വരുത്തി തീർക്കാനുമുള്ള സൃഗാല തന്ത്രമാണ് അതിൽ ഒളിഞ്ഞു കിടക്കുന്നത്.

നികുതിക്കൊള്ള സർക്കാരിനെ ഇന്ന് ഇടതുപക്ഷ കുടുംബങ്ങൾ വരെ വെറുക്കുന്ന അവസ്ഥയിൽ; ഇത്തരം തന്ത്രങ്ങളിലൂടെ യുവജനങ്ങളെ കൈയ്യിലെടുക്കാമെന്നുള്ളത് ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരൻ ആന വിരണ്ടേ എന്ന് വിളിച്ചു കൂവി ജനങ്ങളെ  ഭയ ചികിതരാക്കുന്ന തന്ത്രം പോലെയേ ഉള്ളൂ.ഏറ്റവും അവസാനം ചെറിയ സമ്മാനം ലോട്ടറി അടിക്കുന്നവരിൽ നിന്നുപോലും നികുതി ഈടാക്കുന്ന തരത്തിൽ പിഴിച്ചിൽ തുടരുകയാണ്.കേന്ദ്രം കേരളത്തെയും ,കേരളം കേന്ദ്രത്തെയും കുറ്റപ്പെടുത്തി പൊറാട്ടു നാടകം കളിക്കുമ്പോൾ ഇടതുപക്ഷ കുടുംബങ്ങൾ പോലും ഇതുപോലൊരു നാറിയ ഭരണം കേരള മക്കൾ കണ്ടിട്ടില്ലേ എന്ന് പണ്ട് സി അച്യുതമേനോൻ സർക്കാരിനെതിരെ സിപിഎം  വിളിച്ച മുദ്രാവാക്യം എറ്റ് വിളിക്കുകയാണ്.

കൊതുകു വല വാങ്ങാൻ കെ രാധാകൃഷ്ണൻ എന്ന മന്ത്രി ഒന്പത് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപാ എഴുതിയെടുത്തപ്പോൾ അർജന്റീനിയൻ ടീമിനെ കൊണ്ട് വന്നു കളിപ്പിച്ചാൽ അതിന്റെ പാപഭാരം മാറുമോ..?മുഖ്യന്റെ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിർമ്മാണത്തിന് 48 ലക്ഷം രൂപാ മുടക്കിയപ്പോൾ ഡി വൈ എഫ് ഐ മൗനത്തിന്റെ വാല്മീകങ്ങളിൽ കയറി ഒളിച്ചു, മുഖ്യന്ഒ ക്ലിഫ് ഹൗസിലെ ഒന്നാം നിലയിലേക്ക് കയറാൻ ലിഫ്റ്റ് നിർമ്മിച്ചതിനു 25 ലക്ഷം രൂപാ എഴുതിയെടുത്തപ്പോൾ എസ് എഫ് ഐ ഓശാന പാടി സ്തുതിച്ചു.മുഖ്യന്റെ സ്വിമ്മിങ് പൂളിന് 38 ലക്ഷം രൂപാ മുടക്കിയപ്പോൾ പുരോഗമന കലാ സാഹിത്യ സംഘക്കാരൻ ഹാ ..എൻ സ്വിമ്മിങ് പൂളേ ...നീ എത്ര മനോഹരം എന്ന കവിത പാടി സ്തുതിച്ചു.മന്ത്രി സജിചെറിയാന്റെ വസതിയിലെ കുളിമുറി മോഡി പിടിപ്പിക്കാൻ നാലര ലക്ഷം രൂപാ വാങ്ങിയപ്പോൾ സി ഐ ടി യു  ക്കാരൻ രക്തം സാക്ഷി രുധിരം സാക്ഷി ...രണഭൂമിയിലെ  രക്തം സാക്ഷി ഇല്ലാ തെല്ലും പിൻപോട്ട്‌ ഓരോ അടിയും മുൻപോട്ട് എന്ന് മുദ്രാവാക്യം വിളിച്ചു സ്തുതി ഗീതകങ്ങൾ പാടി.

നികുതി കൊള്ള കൊണ്ട് ജനം പൊരുതി മുട്ടുമ്പോൾ മുഖ്യൻ പിണറായി  മാർക്സിസ്റ്റ് പുണ്യകേന്ദ്രമായ ക്യൂബാ സന്ദര്ശിച്ചു ആര്മാദിക്കുകയാണ്.റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണമീട്ടിയ നീറോ ചക്രവർത്തിയെ പോലെ പിണറായി ഇന്ന് നികുതിക്കൊള്ള നടത്തി സുഖിക്കുകയാണെന്നു കെ എസ് സി കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക് കുറ്റപ്പെടുത്തി.ഇനി നികുതിയേർപ്പെടുത്താനുള്ളത് പ്രാഥമിക കൃത്യങ്ങൾക്കും ,വിവാഹത്തിനും മാത്രമാണെന്നും നോയൽ ലൂക്ക് ചൂണ്ടിക്കാട്ടി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments