Latest News
Loading...

അവധി തലേദിവസം പ്രഖ്യാപിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി




മഴ കണക്കിലെടുത്ത് എല്ലാ സ്‌കൂളുകളിലും ഹെല്‍പ്‌ഡെസ്‌കുകള്‍ ആരംഭിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഡിഇ ഓഫീസുകളിലും ഇവ ആരംഭിക്കണം. രാവിലെ തന്നെ ഹെല്‍്പ് ഡസ്‌കുകള്‍ തുറന്നുപ്രവര്‍ത്തിക്കണം. വിവരങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലഭ്യമാക്കണം. നാളെ രാവിലെ മുതല്‍ തന്നെ ഇത് ആരംഭിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചു. 


മഴ കണക്കിലെടുത്ത് രാവിലെ അവധി പ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. തലേദിവസം തന്നെ കളക്ടര്‍മാര്‍ അവധി തീരുമാനിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. രാവിലെ പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങികഴിയും. അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കിടയാക്കുമെന്നും മന്ത്രി പറഞ്ഞു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments