Latest News
Loading...

മില്ലറ്റ് മിഷൻ ജില്ലാ കൺവെൻഷൻ നടന്നു



 അന്താരാഷ്ട്ര ചെറു ധാന്യ വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷൻ കേരളയുടെ ജില്ലാ കൺവെൻഷൻ പാലായിൽ നടന്നു.

 അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് ഹാളിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിന്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം നിർവ്വഹിച്ചു. 

കേരള സോഷ്യൽ സർവ്വീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ഭൂമിക സെക്രട്ടറി എബി പൂണ്ടിക്കുളം, വി സിബ് സെക്രട്ടറി കെ.സി. തങ്കച്ചൻ , പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസർ ഡാന്റീസ് കൂനാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിലെ സയന്റിസ്റ്റ് മാനുവൽ അലക്സ് ക്ലാസ്സ് നയിച്ചു.


 ആൻസി മാത്യു , തോംസൺ പി ജോഷ്വാ, ജോർജ് മുല്ലക്കര , സെബാസ്റ്റ്യൻ എം.കെ, ജെ ജി പാലയ്ക്കലോടി , എ.വി.കുര്യാക്കോസ്, ജോസഫ് മൈക്കിൾ , കെ.എൻ.ഷീബ, മെർളി ജയിംസ്, ജോയി മടിയ്ക്കാങ്കൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments