Latest News
Loading...

7 വയസുകാരനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ



ഉറങ്ങിക്കിടന്ന ഏഴു വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി, സഹോദരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ. ഇടുക്കി ആനച്ചാല്‍ ആമകണ്ടത്ത് ഉണ്ടായ സംഭവത്തില്‍ കുട്ടികളുടെ മാതൃസഹോദരീ ഭര്‍ത്താവായ ഷാന്‍ എന്ന് വിളിക്കുന്ന വണ്ടിപ്പെരിയാര്‍ മ്ലാമല ഇരുപതാംപറമ്പില്‍ സുനില്‍കുമാറിനാണ് (50) വധശിക്ഷ വിധിച്ചത്.  4 ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 


.ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. നാല് കേസുകളിലായി 92 വര്‍ഷം തടവും കോടതി വിധിച്ചു.
ആമകണ്ടം വടക്കേതാഴെ റിയാസിന്റെയും സഫിയയുടെയും മകന്‍ അബ്ദുള്‍ ഫത്താഹ് റെയ്ഹാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2021 ഒക്ടോബര് 3ന് പുലര്‍ച്ചെ 3 മണിക്കായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം.




ആകെ 92 കൊല്ലം ശിക്ഷയാണ് വിധിച്ചത്. മറ്റ് നാല് കേസുകളില്‍ മരണം വരെയും തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. പോക്‌സോ കേസ് പ്രകാരം ആണ് നാല് കേസുകളിലും മരണം വരെ തടവ് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 11 വര്‍ഷം അധികതടവുകൂടി. വധശിക്ഷ ആദ്യം നടപ്പാക്കണം എന്നാണ് കോടതി ഉത്തരവ്. അതിനാല്‍തന്നെ മറ്റ് വിധികള്‍ അപ്രസക്തമാകും. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിലാണ് കോടതിവിധി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments