Latest News
Loading...

പെയ്തത് ശക്തമായ മഴ. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു


മീനച്ചിലാര്‍ പനയ്ക്കപ്പാലത്ത് നിന്നും

പകല്‍ നീണ്ട ശക്തമായ മഴയില്‍ മീനച്ചിലാറ്റില്‍ വെള്ളത്തിന്റെ അളവുയര്‍ന്നു. ഭരണങ്ങാനത്ത് വട്ടോളിക്കടവില്‍ രേഖപ്പെടുത്തിയ സ്‌കെയിലില്‍ 13 അടി വെള്ളമാണ് ഉയര്‍ന്നത്. രാവിലെ എട്ട് മണിയ്ക്ക് 7 അടിയായിരുന്ന ജലനിരപ്പ് രാത്രി 7 മണിയ്ക്ക് 20 അടിയാണ് രേഖപ്പെടുത്തിയത്.


മീനച്ചിലാര്‍ ഭരണങ്ങാനത്ത് നിന്നും


 മീനച്ചില്‍ റിവര്‍ റെയ്ന്‍ മോണിറ്ററിംഗ് നെറ്റുവര്‍ക്കിന്റെ സ്‌കെയില്‍പ്രകാരം റെഡ് അലേര്‍ട്ടായ 19 അടിയിലും മുകളിലാണ് ജലനിരപ്പെത്തിയത്. അതേസമയം, നിലവില്‍ ഒരിടത്തും വെള്ളപ്പൊക്കഭീഷണിയില്ല. 



കിഴക്കന്‍മേഖലയിലെ കനത്ത മഴയാണ് ജിലനിരപ്പ് ഉയരാനിടയാക്കിയത്. അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് വെള്ളം തടസ്സമില്ലാതെ ഒഴുകിയെന്നാണ് വിലയിരുത്തിയത്. പാലായില്‍ വലിയ തോതില്‍ വെള്ളം ഉയര്‍ന്നില്ല. വൈകുന്നേരത്തോടെ മഴ കുറഞ്ഞതും ആശ്വാസമായി. 


പൂഞ്ഞാറില്‍ അപകടാവസ്ഥയിലായ വീട്


പകല്‍ മുഴുവന്‍ മഴ പെയ്‌തെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൂഞ്ഞാറില്‍ സംരക്ഷണഭിത്തി തകര്‍ന്ന് ഒരു വീട് അപകടാവസ്ഥയിലായി. തലനാട് പഞ്ചായത്ത് ചോനമല അടുക്കം റോഡില്‍ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു. 


ചോനമല അടുക്കം റോഡിലെ മണ്ണിടിച്ചില്‍


ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.  

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയാറാക്കി വയ്ക്കണം. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments