Latest News
Loading...

ഡോക്ടേഴ്‌സ് ദിനാചരണം മുണ്ടാങ്കല്‍ ഐ എം എ ഹാളില്‍ നടന്നു



ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം മുണ്ടാങ്കല്‍ ഐ എം എ ഹാളില്‍ നടന്നു. മാണി സി കാപ്പന്‍ എം എല്‍ എ യോഗ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് നല്‍കുന്ന മികച്ച സംഭാവനകള്‍ പരിഗണിച്ച് ചാവറ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സാബു കൂടപ്പാട്ടിനും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തങ്ങള്‍ പരിഗണിച്ച് ഡോ ജോര്‍ജ് മാത്യു പുതിയിടത്തിനും ഡോക്ടേഴ്‌സ് ഡേ അവാര്‍ഡുകള്‍  സമര്‍പ്പിച്ചു.  


സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ പ്രദീപ് മാത്യു അധ്യക്ഷനായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ റോയി എബ്രാഹം കള്ളിവയലില്‍, ഡോ ജോസ് കോക്കാട്ട്, ഡോ സബിത അഗസ്റ്റിന്‍, ഡോ സിറിയക് തോമസ്,  ഡോ ശബരീനാഥ് സി ദാമോദരന്‍, ഡോ പി എന്‍ രാഘവന്‍, ഡോ അഭിലാഷ് കെ, ഡോ നിര്‍മ്മല്‍ മാത്യു ജോസ്, ഡോ ദിവ്യ സാറാ എന്നിവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments