Latest News
Loading...

നഗരസഭക്കെതിരെ യുള്ള കേസ് നഗരസഭയുടെ ഭരണപരാജയം-- കോൺഗ്രസ്



പാലാ മൂന്നാനിയിൽ വാഹന സർവീസ് സെന്റർ സ്ഥാപിക്കുന്നതുമായി  ബന്ധപ്പെട്ട് ജനങ്ങളുടെ ജീവനും, ആര്യോഗ്യപരിരക്ഷക്കും ,കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും മൂന്നാനി ജനകീയ സംരക്ഷണ സമിതിക്ക് നഗരസഭക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ട
സ്ഥിതിയുണ്ടായത് നഗരസഭയുടെ ഭരണപരാജയവും പിടിപ്പുകേടും കൊണ്ടാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും,  യുഡിഎഫ് മണ്ഡലം ചെയർമാൻ തോമസ് ആർ വി ജോസും ആരോപിച്ചു. 



വെള്ളപ്പൊക്ക ഭീഷണിയുള്ള മൂന്നാനിയിലെ റെസിഡെൻഷ്യൽ സോൺ ഏരിയായിൽ ജലമലിനീകരണത്തിന് കാരണമാകുന്ന വൻകിട സർവ്വീസ് സെൻ്ററിന്  ബിൽഡിംഗ് പെർമിറ്റും ഒക്കുപെൻസി സർട്ടിഫിക്കറ്റും നിയമങ്ങൾ അട്ടിമറിച്ച് നൽകിയതിൽ ദുരൂഹതയുണ്ട്.   ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണം.

വിവാദ കെട്ടിടത്തിൽ ജനങ്ങളുടെ താൽപര്യത്തിനെതിരായ ഏതൊരു സംരംഭവും വരുന്നതു തടയാൻ ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള തീരുമാനത്തിന് യുഡിഎഫ് പരിപൂർണ്ണ പിന്തുണ നൽകുമെന്നും,  പൗരസമിതിയുടെ തീരുമാനത്തിനൊപ്പം നിന്ന് പ്രതിഷേധങ്ങളുടെ  ഭാഗമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments