Latest News
Loading...

തക്കാളി വിലയിൽ ഭയക്കാതെ മലയിഞ്ചിപ്പാറ സ്കൂളിലെ കഞ്ഞിപ്പുര



ഉയർന്നുനിൽക്കുന്ന തക്കാളി വിലയെ നിസ്സാരമായി കാണുന്ന കഞ്ഞിപ്പുരയാണ് മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്കൂളിലേത്. വിദ്യാർത്ഥികൾ ഭക്ഷ്യ - ആരോഗ്യ സ്വരാജ് പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ധാരാളമായി ഗ്രോബാഗിൽ മറ്റ് പച്ചക്കറികൾക്കൊപ്പം തക്കാളി കൃഷി ചെയ്തിരുന്നു. കുട്ടികളുടെ നിരന്തര സാന്നിധ്യവും പരിചരണവും മൂലം ഇക്കൊല്ലം തക്കാളി മികച്ച വിളവാണ് നൽകിയത്. 

മഴക്കാലത്തും യാതൊരു കേടുകളും കൂടാതെ നിറയെ കായിട്ടു നിൽക്കുന്ന തക്കാളിച്ചെടികൾ കാഴ്ച്ചക്കാർക്ക് അത്ഭുതമായിരുന്നു. വിപണിയിലെ തക്കാളി വല ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന ദിനങ്ങളിൽ തന്നെ സ്കൂളിന് തക്കാളി വിളവെടുപ്പിന് അവസരമുണ്ടായി. 



പൂഞ്ഞാർ തെക്കേക്കര കൃഷി ഓഫീസർ എസ് അശ്വിനി വിളവെടുപ്പ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മിനിമോൾ ബിജു അടുത്ത കൃഷിയ്ക്കായുള്ള വിത്തുവിതരണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി നേതൃത്വം നൽകി. തക്കാളി വിഭവങ്ങളുമായി മലയിഞ്ചിപ്പാറ സ്കൂൾ ഉച്ചഭക്ഷണത്തെ ആഘോഷമാക്കുകയാണ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments