Latest News
Loading...

9 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു


ഏഴാച്ചേരിയില്‍ നിര്‍ധനരായ 9 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നടന്നു. ഏഴാച്ചേരി പെരികിലമലയില്‍ ചാച്ചി എന്നു വിളിക്കുന്ന ഏലിക്കുട്ടി ജോസഫിന്റെ സ്മരണക്കായി ഭര്‍ത്താവ് ഫ്രാന്‍സിസ് ജോസഫ് നിര്‍മ്മിച്ച 9 വീടുകളുടെ താക്കോല്‍ ദാനം മന്ത്രി വി. എന്‍. വാസവന്‍ നിര്‍വഹിച്ചു. കാലവും, ചരിത്രവും ഉളള കാലത്തോളം ചാച്ചീസ് ഗാര്‍ഡനും പെരികിലമലയില്‍ കുടുംബവും ഓര്‍മ്മിക്കപ്പെടുമെന്ന് മന്ത്രി  പറഞ്ഞു.  സ്വന്തമായി ഒരു വീടില്ലാത്തവര്‍ക്കേ വീടിന്റെ വിലയറിയു. പ്രിയതമയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ നിര്‍മ്മിച്ച ഷാജഹാനെപ്പോലെ സ്വന്തം ഭാര്യ ചാച്ചിയുടെ ഓര്‍മ്മയ്ക്കായി ചാച്ചീസ് ഗാര്‍ഡന്‍ നിര്‍മ്മിച്ച കൊച്ചേട്ടന്‍ എന്ന ഫ്രാന്‍ ജോസഫ് അറിയപ്പെടുമെന്നും മന്ത്രി പറഞ്ഞു. 


.പാലാ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷനായി. കൊച്ചേട്ടന്‍ സ്വര്‍ഗത്തില്‍ വീടു പണി തുടങ്ങിയതായി മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മാണി. സി. കാപ്പന്‍ എം. എല്‍. എ. ഏലിക്കുട്ടി ജോസഫിന്റെ പ്രതിമ അനാഛാദനം ചെയ്തു. തോമസ് ചാഴികാടന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്,  എ കെ. സി. സി. രൂപത ഡയക്ടറും രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളി വികാരി റവ ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, എ. കെ. സി. സി. പാലാ രൂപത പ്രസിഡന്റ് എമ്മാനുവല്‍ നിധീരി ഏഴാച്ചേരി പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി, എ. കെ. സി. സി. യൂണിറ്റ് പ്രസിഡന്റ് ബിനോയ് ജോസഫ് പള്ളത്ത്, എ. കെ. സി. സി. മേഖല സെക്രട്ടറി അജോ തോമസ് തൂണുങ്കല്‍ എന്നിവര്‍ സംസാരിച്ചു.ചടങ്ങുകള്‍ക്ക് ജോ ഫ്സണ്‍, അലി സണ്‍ എന്നിവര്‍ നേതൃത്വം നല്കി. 



.കഴിഞ്ഞ വര്‍ഷം ജൂലൈ 29 നായിരുന്നു ഭാര്യ ഏലിക്കുട്ടി അന്തരിച്ചത്.  ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഭാര്യയുടെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ഒന്‍പതു വീടുകള്‍ നിര്‍മ്മിച്ചത്. സ്വന്തം സ്ഥലത്ത് വീടിനോട് ചേര്‍ന്ന് അരയേക്കറോളം സ്ഥലം ഒന്‍പതു പ്ലോട്ടു കളായി തിരിച്ച് സ്ഥലം വിട്ടു നല്കിയ ശേഷമാണ് 700 ചതുരശ്ര അടിയുള്ള വീടുകള്‍ നിര്‍മ്മിച്ചത്. ഓരോ വീടിനും പതിനൊന്നു ലക്ഷത്തില്‍പ്പരം രൂപ മുതല്‍ മുടക്കുണ്ട്. ഏഴാച്ചേരി എ. കെ. സി. സി. യൂണിറ്റി നായിരുന്നു നിര്‍മ്മാണച്ചുമതല. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments