Latest News
Loading...

വിദ്യാർത്ഥിത്വം ആഘോഷിക്കപ്പെടേണ്ടത് ധാർമ്മികത ഉയർത്തിപ്പിടിച്ചു കൊണ്ട് , ആന്റോ ആന്റണി .




വിദ്യാഭ്യാസ മേഖലയിൽ മികവുറ്റ പ്രതിഭകൾ ഉയർന്നു വരുന്നത് അഭിമാനകരമായ കാര്യമാണെങ്കിലും ധാർമ്മിക മൂല്യങ്ങൾ ജീവിതത്തോട് ചേർത്ത് വയ്ക്കുമ്പോളാണ് വിദ്യാർത്ഥിത്വം പൂർണ്ണമാകുന്നതെന്ന് ആന്റോ ആന്റണി എം.പി.

മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ഈരാറ്റുപേട്ട വടക്കേക്കര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച വിദ്യാഭ്യാസ - അദ്ധ്യാപന - ആരോഗ്യ - സാമൂഹിക പ്രതിഭാ സംഗമം ഉൽഘാടനം ചെയ്ത് സി.എച്ച് എക്സലൻസി അവാർഡുകൾ വിതരണം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി.



തൊഴിൽ സമ്പാദനത്തിലുപരി വിദ്യാഭ്യാസം കൊണ്ട് സമൂഹത്തിലെ അവശർക്കും ആലംബഹീനർക്കും പ്രയോജനമുള്ളതാകുമ്പോഴാണ് പ്രതിഭകളുടെ മാറ്റ് കൂടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിൽ മൺമറഞ്ഞു പോയ നേതാക്കളെ ഓർത്തെടുത്ത് അനുസ്മരണ പ്രഭാഷണം യൂത്ത് ലീഗ്സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. മാഹിൻ നിർവ്വഹിച്ചു. സ്കൂൾകിറ്റ് വിതരണം നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് നാസർ പി.എസ്. അദ്ധ്യക്ഷനായിരുന്നു. നഗരസഭ വൈസ് ചെയർമാൻ വി.എം. മുഹമ്മദ് ഇല്യാസ്, വികസന കാര്യസ്റ്റാന്റിംഗ് കമ്മി ചെയർമാൻ സുനിത ഇസ്മയിൽ , നൈനാർ പള്ളി  ജമാ അത്ത് പ്രസിഡന്റ് പി.ഇമുഹമ്മദ് സക്കീർ , എം. ഇ എസ് കോളേജ് പ്രിൻസിപ്പാൾ എ.എം.എ.റഷിദ്, പുത്തൻ പള്ളി മഹൽ പ്രസിഡന്റ് സാലിഹ് നടുവിലേടത്ത്, 


നേതാക്കളായ അഡ്വ.വി.പി. നാസർ, റാസി ചെറിയ വല്ലം, സിറാജ് കണ്ടത്തിൽ, മാഹിൻ കടുവാഴി , സനിർ സി.എ, മജിദ് പി.ഐ, അനസ് കെ.എച്ച്, പീർ മുഹമ്മദ് ഖാൻ, വി.എം.സിറാജ് വി.പി. മജീദ്, അൻവർ അലിയാർ, സി.കെ. ബഷീർ, കെ എ എം ഹാഷിം. നാസർ വി.പി. എസ്.കെ. നൗഫൽ, ഷഹബാനത്ത് ടീച്ചർ, റിയാസ് പി.എച്ച്, സുനിൽ കുമാർ, അബ്സാർ എം.ഐ.അൽഫാജ് ഖാൻ, അബ്ദുല്ല മുഹ്സിൻ , പി.റ്റി. ബഷീർ കുട്ടി, അഫ്സൽ :വി , അസിസ്, സക്കിർ, കബിർ എം.എസ്,  എൻ.എ, സാലിം കെ. എച്ച് ലത്തീഫ്, റാസി പുഴക്കര , റാഷിദ് പരിക്കുട്ടി സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments