Latest News
Loading...

ലഹരിക്കെതിരെ ചങ്ങലയും ബോധവത്കരണ ക്ലാസ്സും




ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  വലവൂർ ഗവ.യുപി സ്കൂളിലെ കുട്ടികളും അധ്യാപകര്യം ചങ്ങല തീർത്തു. ലഹരിയുൾപ്പെടെയുള്ള ചതിക്കുഴികളെ സ്വയം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന സന്ദേശം ഹെഡ് മാസ്റ്റർ രാജേഷ് എൻ വൈ നൽകിയതിനു ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ഗൗതം മനോജിന്റെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി. 

കുറിച്ചി ഹോമിയോ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അഞ്ജന ചന്ദ്രൻ, കുറിച്ചി ഹോമിയോ ഹോസ്പിറ്റൽ സൈക്കോളജിസ്റ്റ് സ്നേഹ ബെന്നി, കുടക്കച്ചിറ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജിൻസി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഹോമിയോ വകുപ്പിന്റെ ആദ്യ ലിംഗാധിഷ്ഠിത പദ്ധതിയായ സീതാലയത്തിന്റെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും  ലഹരിക്കെതിരായി വെവ്വേറേ ബോധവത്കരണ ക്ലാസ്സും നടന്നു..

കൗമാരക്കാരിൽ  പുകവലി, മദ്യപാനം, ലഹരിയുടെ ഉപയോഗം ഇന്നത്തെ കാലത്ത് കൂടിവരുന്നു. പുരുഷനും സ്ത്രീയും ആയിത്തീരുന്ന മാറ്റങ്ങളുടെ കാലമാണ് കൗമാരം. അവരിൽ നിന്ന് ഒന്നും മറച്ച് വയ്ക്കേണ്ടതില്ല. തിരിച്ചറിവുകൾ നൽകേണ്ടത് ഇക്കാലത്താണെന്ന് ഡോ. അഞ്ജന ചന്ദ്രൻ മാതാപിതാക്കളെ ഓർമിപ്പിച്ചു. പിടിഎ പ്രസിഡന്റ് റെജി, എംപിടിഎ പ്രസിഡന്റ് രജി, എസ് എം സി പ്രസിഡന്റ്‌ രാമചന്ദ്രൻ കെ എസ് , പിടിഎ വൈസ് പ്രസിഡന്റ് ബിന്നി എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments